Sillu vilakkumaayi [stree]

ചില്ലു വിളക്കുമായി [സ്ത്രീ]
Work
Year
Language

ചില്ലുവിളക്കുമായ് അമ്പിളിപ്പെണ്ണാള്
അന്തിച്ചുരം കടന്നേ...
തൂമഞ്ഞിന്‍ വില്ലീസ് നീക്കി
പൊന്‍‌താരങ്ങള്‍ മാനത്തു നിന്നേ...
കരിമിഴി തെളിയണ് പിടയണ്...
ഇടനെഞ്ച് കുളിരണ് നിറയണ്...
ഇരുകിളി കുറുകണ് കുറുകണ്...
(ചില്ലുവിളക്കുമായ്)

മേടനിലാവിന്‍ കുടമുല്ലത്തിരിയിട്ടു
മലയില്‍ പൂമണമേറും കാറ്റേ വാ
സ്നേഹത്തിന്‍ മാരിപെയ്തു
മാറാകെ വിങ്ങി വിങ്ങി
പ്രേമത്തിന്‍ ഉരുള്‍ പൊട്ടുന്നേ
മാന്‍‌തുള്ളും മാറത്ത് തേനൂറും കൂടാണോ
കാണാത്ത പൂമറുക് വാര്‍മുടിയാല്‍ നീയൊളിച്ച്
ആകെച്ചോന്നുനിന്നേ!
(ചില്ലുവിളക്കുമായ്)

മോഹമിഴാവില്‍ ഉണരുന്നു ദ്രുതതാളം
ഇരവിന്‍ കൂത്തുവിളക്കും ആളുന്നേ
കാമന്റെ പൂവില്ലിന്‍
തീരാത്ത ഞാണൊലിയില്‍
രാവും തളര്‍ന്നേ പോയോ
മാനത്തിന്‍ ഓരത്ത് രാത്തിങ്കള്‍ മാഞ്ഞല്ലോ
കരിമിഴി തെളിയണ് പിടയണ്...
ഇടനെഞ്ച് കുളിരണ് നിറയണ്...
ഇരുകിളി കുറുകണ് കുറുകണ്...
(ചില്ലുവിളക്കുമായ്)

silluviḽakkumāy ambiḽippĕṇṇāḽ
andiccuraṁ kaḍanne...
tūmaññin villīs nīkki
pŏn‌tāraṅṅaḽ mānattu ninne...
karimiḻi tĕḽiyaṇ piḍayaṇ...
iḍanĕñj kuḽiraṇ niṟayaṇ...
irugiḽi kuṟugaṇ kuṟugaṇ...
(silluviḽakkumāy)

meḍanilāvin kuḍamullattiriyiṭṭu
malayil pūmaṇameṟuṁ kāṭre vā
snehattin māribĕydu
māṟāgĕ viṅṅi viṅṅi
premattin uruḽ pŏṭṭunne
mān‌tuḽḽuṁ māṟatt tenūṟuṁ kūḍāṇo
kāṇātta pūmaṟuk vārmuḍiyāl nīyŏḽicc
āgĕcconnuninne!
(silluviḽakkumāy)

mohamiḻāvil uṇarunnu drudadāḽaṁ
iravin kūttuviḽakkuṁ āḽunne
kāmanṟĕ pūvillin
tīrātta ñāṇŏliyil
rāvuṁ taḽarnne poyo
mānattin oratt rāttiṅgaḽ māññallo
karimiḻi tĕḽiyaṇ piḍayaṇ...
iḍanĕñj kuḽiraṇ niṟayaṇ...
irugiḽi kuṟugaṇ kuṟugaṇ...
(silluviḽakkumāy)