Siccaa siccaa.. ennittum nee paadeellallo

ചിച്ചാ ചിച്ചാ.. എന്നിട്ടും നീ പാടീല്ലല്ലോ
Year
Language

ചിച്ച ചിച്ച

എന്നിട്ടും നീ... പാടീലല്ലോ
എന്നിട്ടും നീ പാടീലല്ലോ
മാനത്തെ രാപ്പാടീ
എന്നിട്ടും നീ പാടീലല്ലോ
മാനത്തെ രാപ്പാടീ
തിങ്കൾക്കൊമ്പിൽ കൂടും കൂട്ടി
കാതൊർത്തിരിപ്പൂ ഞാൻ

എന്നിട്ടും നീ പാടീലല്ലോ
മാനത്തെ രാപ്പാടീ
ചിച്ച ചിച്ച

അറിയുന്നില്ലാത്മാനുരാഗം
അറിയേണ്ടൊരാൾ മാത്രം
അറിയുന്നില്ലാത്മാനുരാഗം
അറിയേണ്ടൊരാൾ മാത്രം
പൂമഴയിൽ കുളിരുമ്പോൾ
പാൽനിലവിൽ അലയുമ്പോൾ
ഞാനെന്നുമെന്നേ മറന്നു
അറിയാതെ അറിയാതുണർന്നു
എഴു വർണ്ണമായ്‌ വിരിഞ്ഞു

എന്നിട്ടും നീ പാടീലല്ലോ
മാനത്തെ രാപ്പാടീ

ത തനനന ത തനനന
തനനന.......

അനുവാദമില്ലെങ്കിലും ഞാൻ
ആ മാറിൽ വനമാലയാകും
അനുവാദമില്ലെങ്കിലും ഞാൻ
ആ മാറിൽ വനമാലയാകും
മഞ്ഞുതിരും പൂങ്കാറ്റായ്‌
ഒന്നരികിൽ വന്നാലോ
മിണ്ടുന്ന മൗനങ്ങളായ്‌ ഞാൻ
പറയാതെയെല്ലാം പറയാം
സ്നേഹഗീതമായ്‌ തലോടാം

ചിച്ച ചിച്ച

എന്നിട്ടും നീ പാടീലല്ലോ
മാനത്തെ രാപ്പാടീ
എന്നിട്ടും നീ പാടീലല്ലോ
മാനത്തെ രാപ്പാടീ
തിങ്കൾക്കൊമ്പിൽ കൂടും കൂട്ടി
കാതൊർത്തിരിപ്പൂ ഞാൻ

എന്നിട്ടും നീ പാടീലല്ലോ
മാനത്തെ രാപ്പാടീ
ചിച്ച ചിച്ച
ചിച്ച ചിച്ച.
ചിച്ച ചിച്ച

sicca sicca

ĕnniṭṭuṁ nī... pāḍīlallo
ĕnniṭṭuṁ nī pāḍīlallo
mānattĕ rāppāḍī
ĕnniṭṭuṁ nī pāḍīlallo
mānattĕ rāppāḍī
tiṅgaḽkkŏmbil kūḍuṁ kūṭṭi
kādŏrttirippū ñān

ĕnniṭṭuṁ nī pāḍīlallo
mānattĕ rāppāḍī
sicca sicca

aṟiyunnillātmānurāgaṁ
aṟiyeṇḍŏrāḽ mātraṁ
aṟiyunnillātmānurāgaṁ
aṟiyeṇḍŏrāḽ mātraṁ
pūmaḻayil kuḽirumboḽ
pālnilavil alayumboḽ
ñānĕnnumĕnne maṟannu
aṟiyādĕ aṟiyāduṇarnnu
ĕḻu varṇṇamāy‌ viriññu

ĕnniṭṭuṁ nī pāḍīlallo
mānattĕ rāppāḍī

ta tananana ta tananana
tananana.......

anuvādamillĕṅgiluṁ ñān
ā māṟil vanamālayāguṁ
anuvādamillĕṅgiluṁ ñān
ā māṟil vanamālayāguṁ
maññudiruṁ pūṅgāṭrāy‌
ŏnnarigil vannālo
miṇḍunna maunaṅṅaḽāy‌ ñān
paṟayādĕyĕllāṁ paṟayāṁ
snehagīdamāy‌ taloḍāṁ

sicca sicca

ĕnniṭṭuṁ nī pāḍīlallo
mānattĕ rāppāḍī
ĕnniṭṭuṁ nī pāḍīlallo
mānattĕ rāppāḍī
tiṅgaḽkkŏmbil kūḍuṁ kūṭṭi
kādŏrttirippū ñān

ĕnniṭṭuṁ nī pāḍīlallo
mānattĕ rāppāḍī
sicca sicca
sicca sicca.
sicca sicca