Sevargidaannale

ചേവര്‍കിടാങ്ങളേ
Work
Year
Language

ചാവേര്‍ക്കിടാങ്ങളെ കൊന്നൊടുക്കി
മറ്റൊരു മാമാങ്കം എന്തിനാവോ
നല്ല വാക്കെല്ലാം മറന്നുപോയോ
നന്മകളെല്ലാം അണഞ്ഞുപോയോ

കണ്ണികളെല്ലാം മുറിഞ്ഞുപോയോ
കണ്ണീരു കണ്ടാല്‍ അറിയാതായോ
അച്‌ഛനുമമ്മയും കണ്ടുനില്‍ക്കെ
പെങ്ങളും മക്കളും നോക്കിനില്‍ക്കെ
ആദര്‍ശമായുധമാക്കിയിന്നും
ആരെ നീ കൊല്ലാനിറങ്ങി കുഞ്ഞേ
കുപ്പിവളയും കളിപ്പന്തുമായ്
വരുമെന്നു ചൊന്നവനെങ്ങുപോയി

കഞ്ഞിക്കു കുത്തരി വാങ്ങുവാന്‍ പോയവന്‍
പറയാതെയെങ്ങോട്ടുപോയി കുഞ്ഞേ
കൊന്നും കൊടുത്തുമിന്നെന്തു നേടി
കൊല്ലും കൊലയുമിന്നെന്തു നല്‍കി
ഏട്ടനെക്കൊന്ന കുരുതി കൊണ്ട്
അനിയനീ മണ്ണിനിന്നെന്തു നേടി
രക്‍തബന്ധങ്ങള്‍ക്ക് മായമില്ലാ
രക്‍തസാക്ഷിക്ക് മരണമില്ലാ

sāverkkiḍāṅṅaḽĕ kŏnnŏḍukki
maṭrŏru māmāṅgaṁ ĕndināvo
nalla vākkĕllāṁ maṟannuboyo
nanmagaḽĕllāṁ aṇaññuboyo

kaṇṇigaḽĕllāṁ muṟiññuboyo
kaṇṇīru kaṇḍāl aṟiyādāyo
ac‌shanumammayuṁ kaṇḍunilkkĕ
pĕṅṅaḽuṁ makkaḽuṁ nokkinilkkĕ
ādarśamāyudhamākkiyinnuṁ
ārĕ nī kŏllāniṟaṅṅi kuññe
kuppivaḽayuṁ kaḽippandumāy
varumĕnnu sŏnnavanĕṅṅuboyi

kaññikku kuttari vāṅṅuvān poyavan
paṟayādĕyĕṅṅoṭṭuboyi kuññe
kŏnnuṁ kŏḍuttuminnĕndu neḍi
kŏlluṁ kŏlayuminnĕndu nalgi
eṭṭanĕkkŏnna kurudi kŏṇḍ
aniyanī maṇṇininnĕndu neḍi
raktabandhaṅṅaḽkk māyamillā
raktasākṣikk maraṇamillā