Sepp turanne

ചെപ്പ്‌ തുറന്നേ
Work
Year
Language

ചെപ്പു തുറന്നേ മാനത്താരോ എങ്ങെങ്ങും
മുത്തു കുടഞ്ഞേ ദൂരത്താരോ...
കൊച്ചു കുടുക്കേല്‍ പൊന്നും കൊണ്ടേ....നീ എന്നില്‍
പത്തരമാറ്റില്‍ മിന്നുന്നുണ്ടേ....
ചന്തമടങ്ങും നേരത്തോ
മഞ്ഞു പുതയ്ക്കും തീരത്തും
ഇക്കിളി കൂട്ടും കാറ്റത്തോ
മത്തുപിടിക്കും നെഞ്ചത്തും
ചിന്നിച്ചിന്നി ചേരും തുരുതുരെയഴകാണേ....
വെൺ താരകളേ....എന്‍ തോഴികളേ....
ഛിൽ ഛിൽ ഛില്ലത്തില്‍
ധിം ധിം താളത്തില്‍
ഡുംഡും ഡുംഡും മേളത്തില്‍
പംപം പംപം ഇമ്പത്തില്‍
(ചെപ്പു തുറന്നേ....)

പയ്യെപ്പയ്യെ തിന്നാല്‍ പനയും നുണയാം
ഓ...കയ്യും മെയ്യും പിന്നെ പൊന്നില്‍ പൊതിയാം
ഉലകില്‍...പൂരം കാണാനെന്നും അലയാം തനിയേ...
ഇഷ്ടംപോലെ എല്ലാം അരികില്‍ നിറയെ
പൊലിമകളെല്ലാം കണിയല്ലേ കണിയല്ലേ...നീളേ...നാളേ...
(ചെപ്പു തുറന്നേ....)

അന്തിക്കള്ളും മോന്തി കനവില്‍ തുഴയാം
എഹേയ്...ചോരക്കണ്ണന്‍ ചായും കടലോ തടയാം
അമൃതിന്‍ ചെപ്പും കൊണ്ടേ മുന്നില്‍ വിരിയും പെണ്ണേ..
അന്നം പോലെ മുന്നില്‍ ഒഴുകും പൊന്നേ
ലഹരികളോടെ പുണരുന്നേ പുണരുന്നേ...ഞാനും..നിന്നെ...
(ചെപ്പു തുറന്നേ....)

sĕppu tuṟanne mānattāro ĕṅṅĕṅṅuṁ
muttu kuḍaññe dūrattāro...
kŏccu kuḍukkel pŏnnuṁ kŏṇḍe....nī ĕnnil
pattaramāṭril minnunnuṇḍe....
sandamaḍaṅṅuṁ neratto
maññu pudaykkuṁ tīrattuṁ
ikkiḽi kūṭṭuṁ kāṭratto
mattubiḍikkuṁ nĕñjattuṁ
sinniccinni seruṁ turudurĕyaḻagāṇe....
vĕṇ tāragaḽe....ĕn doḻigaḽe....
shil shil shillattil
dhiṁ dhiṁ tāḽattil
ḍuṁḍuṁ ḍuṁḍuṁ meḽattil
paṁpaṁ paṁpaṁ imbattil
(sĕppu tuṟanne....)

payyĕppayyĕ tinnāl panayuṁ nuṇayāṁ
o...kayyuṁ mĕyyuṁ pinnĕ pŏnnil pŏdiyāṁ
ulagil...pūraṁ kāṇānĕnnuṁ alayāṁ taniye...
iṣṭaṁpolĕ ĕllāṁ arigil niṟayĕ
pŏlimagaḽĕllāṁ kaṇiyalle kaṇiyalle...nīḽe...nāḽe...
(sĕppu tuṟanne....)

andikkaḽḽuṁ mondi kanavil tuḻayāṁ
ĕhey...sorakkaṇṇan sāyuṁ kaḍalo taḍayāṁ
amṛtin sĕppuṁ kŏṇḍe munnil viriyuṁ pĕṇṇe..
annaṁ polĕ munnil ŏḻuguṁ pŏnne
laharigaḽoḍĕ puṇarunne puṇarunne...ñānuṁ..ninnĕ...
(sĕppu tuṟanne....)