Senganal kaatrin hrdayam veendum

ചെങ്കനൽ കാറ്റിൻ ഹൃദയം വീണ്ടും
Work
Year
Language

ചെങ്കനല്‍ക്കാറ്റിന്‍ ഹൃദയം വീണ്ടും
തേങ്ങിയുണര്‍ന്നുവോ?
മേഘമായ് മേലെ അലയും മോഹം
ശോകമറിഞ്ഞുവോ?
പോവുകയോ നീ നിശയില്‍ ഈ
നിഴല്‍‌വഴിയില്‍
ജീവിതമാം വേനലില്‍ നീ
തളരുകയോ മാനസമേ?

ശാപവും താപവും ചിന്തയിലാകെ
സങ്കടക്കൂടുകള്‍ തീര്‍ക്കയാണോ?
സത്യവും മിഥ്യയും യാത്രയിലേതോ
പേക്കിനാക്കോലങ്ങളാകയാണോ?
ആകാശദീ‍പിക ആളിപ്പടര്‍ന്നുവോ
പാവം മനം നീറിയോ നീ
താളം തകര്‍ന്നാടിയോ?
മനസ്സേ പതിയേ പറയുമോ?

സ്വപ്നവും സ്നേഹവും വേവുമീ ജന്മം
ദൈവവും കാണാതെ പോകയാണോ?
ബന്ധവും സ്വന്തവും നാടകമാടി
നന്മതന്‍ നാവോറു തീര്‍ന്നുപോയോ?
ആശാമരാ‍ളിക നീന്തിത്തളര്‍ന്നുവോ
നേരിന്‍ കാലം മാഞ്ഞുവോ? ഈ
വാഴ്വിന്‍ മുഖം ക്രൂരമോ
മിഴിനീര്‍ - കടലേ - പറയുമോ?

sĕṅganalkkāṭrin hṛdayaṁ vīṇḍuṁ
teṅṅiyuṇarnnuvo?
meghamāy melĕ alayuṁ mohaṁ
śogamaṟiññuvo?
povugayo nī niśayil ī
niḻal‌vaḻiyil
jīvidamāṁ venalil nī
taḽarugayo mānasame?

śābavuṁ tābavuṁ sindayilāgĕ
saṅgaḍakkūḍugaḽ tīrkkayāṇo?
satyavuṁ mithyayuṁ yātrayiledo
pekkinākkolaṅṅaḽāgayāṇo?
āgāśadībiga āḽippaḍarnnuvo
pāvaṁ manaṁ nīṟiyo nī
tāḽaṁ tagarnnāḍiyo?
manasse padiye paṟayumo?

svapnavuṁ snehavuṁ vevumī janmaṁ
daivavuṁ kāṇādĕ pogayāṇo?
bandhavuṁ svandavuṁ nāḍagamāḍi
nanmadan nāvoṟu tīrnnuboyo?
āśāmarāḽiga nīndittaḽarnnuvo
nerin kālaṁ māññuvo? ī
vāḻvin mukhaṁ krūramo
miḻinīr - kaḍale - paṟayumo?