Semmaana poomanyajam

ചെമ്മാന പൂമഞ്ചം
Year
Language

ഓഹോഹോ..ഓ.. ഓഹോഹോ ഓ..
ഓഹോഹോ ഓ..ഓഹോഹോ ഓ..

ചെമ്മാനപ്പൂമച്ചിൻ മേലേ ഓ..ഓ..
ഓഹോഹോ ഓ..
കാക്കാല പൂരം പുലര്‍ന്നേ ഓ..ഓ..
ഓഹോഹോ ഓ..
നാടോടി മഞ്ഞിന്‍ കുറുമ്പില്‍ രാവെട്ടം നീട്ടും നുറുങ്ങില്‍
ചൊല്ലിയാട്ട കൂത്തിനിടാന്‍ മേളവുമായ് വന്നില്ലേ
ഓഹോഹോ ഓ.. ഓഹോഹോ ഓ..

ചാന്താടുന്നൂ വരമേകുന്നൂ
പല കാതം പിന്നിട്ടെന്‍ മനമോടുന്നു (2)
മിഴി തന്‍ വാതില്‍ തഴുതും നീക്കി
വഴിയോരങ്ങള്‍ തേടുന്നു
മൂവന്തിപ്പാടത്തും കാവില്ലാക്കുന്നത്തും നിന്നെ
ഓഹോ നിന്നെ
ഓഹോഹോ ഓ.. ഓഹോഹോ ഓ.. ( ഓ..ചെമ്മാന...)

വെയിലാറുമ്പോള്‍ മഴ ചാറുമ്പോള്‍
അണി വില്ലായ് മുകിലോരം ചാഞ്ചാടുമ്പോള്‍ (2)
മലവാരങ്ങള്‍ തിരയും കാറ്റേ ഇടയ പാട്ടിന്‍ തുടി കേട്ടോ
പൂവില്ലാകൊമ്പത്തും പുഴയില്ലാ തീരത്തും കേട്ടോ
ഓഹോ കേട്ടൊ
ഓഹോഹോ ഓ.. ഓഹോഹോ ഓ.. ( ഓ..ചെമ്മാന...)

ohoho..o.. ohoho o..
ohoho o..ohoho o..

sĕmmānappūmaccin mele o..o..
ohoho o..
kākkāla pūraṁ pularnne o..o..
ohoho o..
nāḍoḍi maññin kuṟumbil rāvĕṭṭaṁ nīṭṭuṁ nuṟuṅṅil
sŏlliyāṭṭa kūttiniḍān meḽavumāy vannille
ohoho o.. ohoho o..

sāndāḍunnū varamegunnū
pala kādaṁ pinniṭṭĕn manamoḍunnu (2)
miḻi tan vādil taḻuduṁ nīkki
vaḻiyoraṅṅaḽ teḍunnu
mūvandippāḍattuṁ kāvillākkunnattuṁ ninnĕ
oho ninnĕ
ohoho o.. ohoho o.. ( o..sĕmmāna...)

vĕyilāṟumboḽ maḻa sāṟumboḽ
aṇi villāy mugiloraṁ sāñjāḍumboḽ (2)
malavāraṅṅaḽ tirayuṁ kāṭre iḍaya pāṭṭin duḍi keṭṭo
pūvillāgŏmbattuṁ puḻayillā tīrattuṁ keṭṭo
oho keṭṭŏ
ohoho o.. ohoho o.. ( o..sĕmmāna...)