Sembarattippoove

ചെമ്പരത്തിപ്പൂവേ
Work
Year
Language

ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തിലിന്നല്ലയോ സ്വര്‍ണരഥഘോഷം

ദേവനു നല്‍കാന്‍ കയ്യില്‍ നാണത്തിന്‍ നൈവേദ്യമോ
കോവിലില്‍ പോയി ദൂരെ നാണിച്ചു നിന്നവളേ
വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന്

താഴ്വരയാറ്റിന്‍ തീരെ ആടുവാന്‍ വന്ന കാറ്റേ
കാലിലെ പാദസരം കാണാതെ വീണതെങ്ങ് ?
താഴമ്പൂക്കാട്ടിലെ ചന്ദനക്കട്ടിലിലോ

ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥഘോഷം

sĕmbarattippūve sŏll devanĕ nī kaṇḍo..
ambalattilinnallayo svarṇarathaghoṣaṁ

devanu nalgān kayyil nāṇattin naivedyamo
kovilil poyi dūrĕ nāṇiccu ninnavaḽe
vannille sārattu ninnille devaninn

tāḻvarayāṭrin tīrĕ āḍuvān vanna kāṭre
kālilĕ pādasaraṁ kāṇādĕ vīṇadĕṅṅ ?
tāḻambūkkāṭṭilĕ sandanakkaṭṭililo

sĕmbarattippūve sŏll devanĕ nī kaṇḍo..
ambalattil innallayo svarṇarathaghoṣaṁ