ചെമ്പനീര്‍ പൂക്കള്‍ ചൂടി ആടി
ആ വനികള്‍ നിന്നു വീശിടും പൂങ്കാറ്റില്‍
ചന്ദന ശശികല പോല്‍ വന്നു
എന്നരികില്‍ നിന്നു നീ സഖി പൂങ്കാവില്‍
നെഞ്ചിലുറങ്ങും മോഹം പുഞ്ചിരി തൂകി
സപ്ത സ്വരങ്ങള്‍ പാടി ശാരികപ്പൈതല്‍
(ചെമ്പനീര്‍ പൂക്കള്‍ )
സ്വര്‍ലോക ലാവണ്യമായി നീ
കതിര്‍ വീശി ആടുന്നു എന്നുമേ
സ്വര്‍ലോക ലാവണ്യമായി നീ
കതിര്‍ വീശി ആടുന്നു എന്നുമേ
പഞ്ചമ രാഗം പാടി വരും ഞാന്‍
സ്നേഹ സുഗന്ധം തേടി വരും ഞാന്‍
ചിരി തന്‍ ചിലമ്പ് കിലുക്കി
പോയിടാമിന്നു ദേവാ
(ചെമ്പനീര്‍ പൂക്കള്‍ )
എന്‍ മുന്നില്‍ ചിരി തൂകി വന്നു നീ
ഒരു ജന്മ സാഫല്യം ഏകുവാന്‍
എന്‍ മുന്നില്‍ ചിരി തൂകി വന്നു നീ
ഒരു ജന്മ സാഫല്യം ഏകുവാന്‍
കുങ്കുമം പൂക്കും താഴ്വര തോറും
ചന്ദനം ചാര്‍ത്തും കാടുകള്‍ തോറും
ചിരി തന്‍ ചിലമ്പ് കിലുക്കി
പോയിടാമിന്നു ദേവാ
(ചെമ്പനീര്‍ പൂക്കള്‍ )