Sembaneer poo polen

ചെമ്പനീര്‍ പൂ പോലെന്‍
Year
Language

(പു) ചെമ്പനീര്‍പ്പൂവു പോലെന്‍ ചിന്തയില്‍ നീ പൂത്തു
ഓ നീ വരൂ എന്‍ ജീവനില്‍ കൗമാരസ്വപ്നങ്ങളായി
(ചെമ്പനീര്‍പ്പൂ പോലെന്‍)
ചെമ്പനീര്‍പ്പൂവു പോലെന്‍ ചിന്തയില്‍ നീ പൂത്തു

(പു) വെള്ളിക്കൊലുസിട്ടു നീയും എന്‍ വെള്ളിച്ചിറകുള്ള മോഹവും
മാണിക്യ മുത്തുമായി വന്നിറങ്ങുവാന്‍ താമസമെന്തിനി പോരാമോ
നിന്മുടിക്കെട്ടില്‍ പൂക്കളിന്നു ചാര്‍ത്തുവാനായി
നുള്ളി നുള്ളി പോകുന്നു പൂവനികളിലോ
(സ്ത്രീ) ചെമ്പനീര്‍പ്പൂ പോലെന്‍ ചിന്തയില്‍ നീ പൂത്തു

(സ്ത്രീ) മേടപ്പൂംകൊന്നകള്‍ ശാന്തിതന്‍ താളവുമായെന്നും നില്‍ക്കുന്നു
(പു) രാഗാര്‍ദ്രമാനസം കൊഞ്ചീടുന്നതു നീയെന്ന രോമാഞ്ചം ചൂടാനായി
(സ്ത്രീ) നിന്നിളം മെയ്യില്‍ തൂകുവായി തെന്നലിന്നു
മെല്ലെ മെല്ലെ വീശുന്നു പനിനീരുണ്ടേ

(ഡു) ചെമ്പനീര്‍പ്പൂ പോലെന്‍ ചിന്തയില്‍ നീ പൂത്തു
ഓ നീ വരൂ എന്‍ ജീവനില്‍ കൗമാരസ്വപ്നങ്ങളായി
ചെമ്പനീര്‍പ്പൂ പോലെന്‍ ചിന്തയില്‍ നീ പൂത്തു

(pu) sĕmbanīrppūvu polĕn sindayil nī pūttu
o nī varū ĕn jīvanil kaumārasvapnaṅṅaḽāyi
(sĕmbanīrppū polĕn)
sĕmbanīrppūvu polĕn sindayil nī pūttu

(pu) vĕḽḽikkŏlusiṭṭu nīyuṁ ĕn vĕḽḽicciṟaguḽḽa mohavuṁ
māṇikya muttumāyi vanniṟaṅṅuvān dāmasamĕndini porāmo
ninmuḍikkĕṭṭil pūkkaḽinnu sārttuvānāyi
nuḽḽi nuḽḽi pogunnu pūvanigaḽilo
(strī) sĕmbanīrppū polĕn sindayil nī pūttu

(strī) meḍappūṁkŏnnagaḽ śāndidan dāḽavumāyĕnnuṁ nilkkunnu
(pu) rāgārdramānasaṁ kŏñjīḍunnadu nīyĕnna romāñjaṁ sūḍānāyi
(strī) ninniḽaṁ mĕyyil tūguvāyi tĕnnalinnu
mĕllĕ mĕllĕ vīśunnu paninīruṇḍe

(ḍu) sĕmbanīrppū polĕn sindayil nī pūttu
o nī varū ĕn jīvanil kaumārasvapnaṅṅaḽāyi
sĕmbanīrppū polĕn sindayil nī pūttu