Selulla paccattattappenne

ചേലുള്ള പച്ചത്തത്തപ്പെണ്ണേ
Work
Year
Language

ചേലുള്ള പച്ചത്തത്തപ്പെണ്ണേ
നാടന്‍ ചേലിന്റെ കച്ചംകെട്ടി ആടു്
ഉച്ചവെയിലാറും പച്ചമലയോരം
മുക്കുറ്റിപ്പൂമൊട്ടില്‍ മുത്തമിട്ട കാറ്റില്‍
കൊട്ടുങ്കു് കൈ രണ്ടും തട്ടിക്കൊട്ടുങ്കു് ...
കെട്ടുങ്കു്...പാട്ടുക്കു് മെട്ടും കെട്ടുങ്കു്...(2)
ചേലുള്ള പച്ചത്തത്തപ്പെണ്ണേ
നാടന്‍ ചേലിന്റെ കച്ചംകെട്ടി ആടു്...

ചെങ്കുളം വെട്ടി ചോതിക്കൊറത്തി
ചന്ദനത്തോണിയില്‍ പാടിത്തുഴഞ്ഞേ...(2)
ഭൂമീടെ മോളായ ചീതപ്പെണ്ണേ...
ചീരാമത്തേവന്റെ കെട്ട്യോളല്ല്യോ നീ..
ഏനും പോരാം ഏനും പോരാം
ഏഴങ്കുളങ്ങരെ തൂക്കം കാണാന്‍...
കൊട്ടുങ്കു് കൈ രണ്ടും തട്ടിക്കൊട്ടുങ്കു് ...
കെട്ടുങ്കു്...പാട്ടുക്കു് മെട്ടും കെട്ടുങ്കു് ...(2)
ചേലുള്ള പച്ചത്തത്തപ്പെണ്ണേ
നാടന്‍ ചേലിന്റെ കച്ചംകെട്ടി ആടു്...

തത്തിച്ചിണുങ്ങി തെന്നിക്കുണുങ്ങി
തോട്ടുമുഖം കണ്ടു ചൂളവും കുത്തി..(2)
തെമ്മാടിക്കുന്നിന്റെതോളത്തേറി
നാടാകെ പായുന്ന വായാടിക്കാറ്റേ..
നീയും വായോ...നീയും വായോ..
മീനച്ചാലമ്മയ്ക്കു തോറ്റം പാടാന്‍....
കൊട്ടുങ്കു് കൈ രണ്ടും തട്ടിക്കൊട്ടുങ്കു് ...
കെട്ടുങ്കു്...പാട്ടുക്കു് മെട്ടും കെട്ടുങ്കു് ...(2)
(ചേലുള്ള പച്ചത്തത്തപ്പെണ്ണേ...)

seluḽḽa paccattattappĕṇṇe
nāḍan selinṟĕ kaccaṁkĕṭṭi āḍu്
uccavĕyilāṟuṁ paccamalayoraṁ
mukkuṭrippūmŏṭṭil muttamiṭṭa kāṭril
kŏṭṭuṅgu് kai raṇḍuṁ taṭṭikkŏṭṭuṅgu് ...
kĕṭṭuṅgu്...pāṭṭukku് mĕṭṭuṁ kĕṭṭuṅgu്...(2)
seluḽḽa paccattattappĕṇṇe
nāḍan selinṟĕ kaccaṁkĕṭṭi āḍu്...

sĕṅguḽaṁ vĕṭṭi sodikkŏṟatti
sandanattoṇiyil pāḍittuḻaññe...(2)
bhūmīḍĕ moḽāya sīdappĕṇṇe...
sīrāmattevanṟĕ kĕṭṭyoḽallyo nī..
enuṁ porāṁ enuṁ porāṁ
eḻaṅguḽaṅṅarĕ tūkkaṁ kāṇān...
kŏṭṭuṅgu് kai raṇḍuṁ taṭṭikkŏṭṭuṅgu് ...
kĕṭṭuṅgu്...pāṭṭukku് mĕṭṭuṁ kĕṭṭuṅgu് ...(2)
seluḽḽa paccattattappĕṇṇe
nāḍan selinṟĕ kaccaṁkĕṭṭi āḍu്...

tatticciṇuṅṅi tĕnnikkuṇuṅṅi
toṭṭumukhaṁ kaṇḍu sūḽavuṁ kutti..(2)
tĕmmāḍikkunninṟĕdoḽatteṟi
nāḍāgĕ pāyunna vāyāḍikkāṭre..
nīyuṁ vāyo...nīyuṁ vāyo..
mīnaccālammaykku toṭraṁ pāḍān....
kŏṭṭuṅgu് kai raṇḍuṁ taṭṭikkŏṭṭuṅgu് ...
kĕṭṭuṅgu്...pāṭṭukku് mĕṭṭuṁ kĕṭṭuṅgu് ...(2)
(seluḽḽa paccattattappĕṇṇe...)