Selotta pudumaaran

ചേലൊത്ത പുതുമാരൻ
Work
Year
Language

ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ
നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ
കൽക്കണ്ട കനിയുമായ്‌ ഖൽബുതുറന്ന പുതുമണവാളൻ
കൽക്കണ്ട കനിയുമായ്‌ ഖൽബുതുറന്ന പുതുമണവാളൻ
ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ
നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ

മഞ്ഞിന്റെ തട്ടമിട്ടാകാശം പൂകുന്ന
വെൺതിങ്കൾപൂവല്ലേ നീയ്‌
വിണ്ണിൽ നിന്നാദ്യമായ്‌ മണ്ണിലണഞ്ഞൊരു
മാണിക്യക്കല്ലല്ലേ
തനതന്ത താനാനെ തനതന്ത താനാനെ
തന്തന്ത താനാനെ
താനതന്ത തനതന്ത താനാനെ തനതന്ത താനാനെ
തന്തന്ത താനാനെ

മാണിക്യക്കിളിയിപ്പം കുളിരണിഞ്ഞേ - 2
പൂമാരൻ ബഷീറിനെ കനവു കണ്ടേ - 2
കണ്മണിയിന്നൊരു പൊന്മണിയായി
പുഞ്ചിരികൊണ്ടൊരു ബീരണിയായി
മിഴിക്കുള്ളിൽ കിനാവുകൾ മിന്നിമറഞ്ഞല്ലോ
പുതുക്കത്തിനൊരുക്കവുമായല്ലോ
മൊഞ്ചത്തി റസിയാന്റെ മനം തെളിഞ്ഞേ
വമ്പത്തി കൊതിച്ചപോൽ മംഗല്യം വന്നേ
(മൊഞ്ചത്തി.....)

എല്ലാ റഹ്മത്തും നിനക്കു നേരെ
എന്നും പടച്ചവനരുളും മോളേ
എല്ലാ സുബർക്കവും നിനക്കുവേണ്ടി
എന്നും പടച്ചവൻ തുറക്കും മോളേ
(ചേലൊത്ത പുതുമാരൻ.....)
തനതന്താ താനാതന്ത താനാതന്തിന്നേ - 4

selŏtta pudumāranŏruṅṅi vanne
nāṇattāl pudiyonnin kaviḽ suvanne
kalkkaṇḍa kaniyumāy‌ khalbuduṟanna pudumaṇavāḽan
kalkkaṇḍa kaniyumāy‌ khalbuduṟanna pudumaṇavāḽan
selŏtta pudumāranŏruṅṅi vanne
nāṇattāl pudiyonnin kaviḽ suvanne

maññinṟĕ taṭṭamiṭṭāgāśaṁ pūgunna
vĕṇdiṅgaḽpūvalle nīy‌
viṇṇil ninnādyamāy‌ maṇṇilaṇaññŏru
māṇikyakkallalle
tanadanda tānānĕ tanadanda tānānĕ
tandanda tānānĕ
tānadanda tanadanda tānānĕ tanadanda tānānĕ
tandanda tānānĕ

māṇikyakkiḽiyippaṁ kuḽiraṇiññe - 2
pūmāran baṣīṟinĕ kanavu kaṇḍe - 2
kaṇmaṇiyinnŏru pŏnmaṇiyāyi
puñjirigŏṇḍŏru bīraṇiyāyi
miḻikkuḽḽil kināvugaḽ minnimaṟaññallo
pudukkattinŏrukkavumāyallo
mŏñjatti ṟasiyānṟĕ manaṁ tĕḽiññe
vambatti kŏdiccabol maṁgalyaṁ vanne
(mŏñjatti.....)

ĕllā ṟahmattuṁ ninakku nerĕ
ĕnnuṁ paḍaccavanaruḽuṁ moḽe
ĕllā subarkkavuṁ ninakkuveṇḍi
ĕnnuṁ paḍaccavan duṟakkuṁ moḽe
(selŏtta pudumāran.....)
tanadandā tānādanda tānādandinne - 4