Sellattumbile (idile aaro)

ചെല്ലത്തുമ്പിലെ (ഇതിലെ ആരോ)
Year
Language

ചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ
ചൂളം മൂളി നീ ചേരാമോ
മഞ്ഞത്തുമ്പിയെ പുതുവാഴച്ചുണ്ടിലെ
തുള്ളിത്തേനുമായ് പോരാമോ
മനം നെയ്ത സ്വപ്നം നീളെ
താനേ താനേ നിറമായ്
ഇതിലേ ആരോ പള്ളിത്തേരിലായ്
അരികെ നീയോ വെള്ളിത്താലമായ്
(ചെല്ലത്തുമ്പിലെ...)

ഉള്ളിലാകെ മാരിവില്ലോ
വന്നു ചേരും കാലമായ്
ഓ.. കൂട്ടമോടേ കോകിലങ്ങൾ
പാട്ടു പാടും നേരമായ്
ഹോ പഞ്ചമങ്ങൾ നെഞ്ചിലാരോ
നാഥ കല്ലോലമായ്
ഇതിലേ ആരോ പള്ളിത്തേരിലായ്
അരികെ നീയോ വെള്ളിത്താലമായ്
(ചെല്ലത്തുമ്പിലെ...)

ദൂരെ ദൂരെ താരമേ നീ
മിന്നി മിന്നി ചേലുമായ്
ഹോ.. തിങ്കളാകും വെണ്ണയോടെ
മാനമിന്നോ കിണ്ണമായ്
ഹോ ജന്മമാരോ കൈ തലോടും
രാഗ സഞ്ചാരമായ്
(ചെല്ലത്തുമ്പിലെ...)

sĕllattumbilĕ kaḽavāṇippaidale
sūḽaṁ mūḽi nī serāmo
maññattumbiyĕ puduvāḻaccuṇḍilĕ
tuḽḽittenumāy porāmo
manaṁ nĕyda svapnaṁ nīḽĕ
tāne tāne niṟamāy
idile āro paḽḽitterilāy
arigĕ nīyo vĕḽḽittālamāy
(sĕllattumbilĕ...)

uḽḽilāgĕ mārivillo
vannu seruṁ kālamāy
o.. kūṭṭamoḍe kogilaṅṅaḽ
pāṭṭu pāḍuṁ neramāy
ho pañjamaṅṅaḽ nĕñjilāro
nātha kallolamāy
idile āro paḽḽitterilāy
arigĕ nīyo vĕḽḽittālamāy
(sĕllattumbilĕ...)

dūrĕ dūrĕ tārame nī
minni minni selumāy
ho.. tiṅgaḽāguṁ vĕṇṇayoḍĕ
mānaminno kiṇṇamāy
ho janmamāro kai taloḍuṁ
rāga sañjāramāy
(sĕllattumbilĕ...)