ചെല്ലപ്പൂങ്കുയിലുകളേ ഉണരൂ
ചെല്ലപ്പൂങ്കുയിലുകളേ ഉണരൂ
വര്‍ണ്ണപ്പുല്ലാങ്കുഴല്‍ നീട്ടിപ്പാടൂ.........
സംഗീത കിളിമകളേ കൂടെ
നിന്റെ പുള്ളോര്‍ക്കുടവുമായ് പോരൂ........
മിഴിയിണയില്‍ കവിതയുമായ്
തുയിലുണരും പെണ്‍കൊടികള്‍
കരളിനുള്ളില്‍ മധുകണവും
ചൊടിയിതളില്‍ മധുരവുമായ്
(ചെല്ലപ്പൂങ്കുയിലുകളേ.....)
മോഹനസ്വപ്നങ്ങളും ഓമല്‍ സങ്കല്പങ്ങളും
മാറില്‍ ചിറകടിക്കും കൌമാരമേ...ലല ലാ...(മോഹന.....)
കവിളില്‍ കുങ്കുമമുതിരും....ലല ലാ....ലല ലാ...
മിഴിയില്‍ പൂത്തിരി വിടരും...ലല ലാ....ലല ലാ...
പുളകം വിരിയും പുതുമ തിരയും നേരം
പുതിയ പുലരി പുതിയ മുകുളം
പുതിയ മധുരം പുതുമാനസം...
(ചെല്ലപ്പൂങ്കുയിലുകളേ.....)
ആയിരം വര്‍ണ്ണങ്ങളില്‍ ആലോലം മുങ്ങിപ്പൊങ്ങി
താരും തളിരും നുള്ളും താരുണ്യമേ...ലല ലാ....(ആയിരം....)
പൊഴിയും പുതുമഴമലരില്‍..ലല ലാ....ലല ലാ....
നനയും കുളിര്‍മൊഴിച്ചുണ്ടില്‍ ....ലല ലാ....ലല ലാ.....
ഒരനുരാഗഗാനമുണരും നേരം...
മതിയലിഞ്ഞു് അലസമുലഞ്ഞ ഹൃദയം നിറയെ രോമാഞ്ചം..
(ചെല്ലപ്പൂങ്കുയിലുകളേ.....)
sĕllappūṅguyilugaḽe uṇarū
varṇṇappullāṅguḻal nīṭṭippāḍū.........
saṁgīda kiḽimagaḽe kūḍĕ
ninṟĕ puḽḽorkkuḍavumāy porū........
miḻiyiṇayil kavidayumāy
tuyiluṇaruṁ pĕṇgŏḍigaḽ
karaḽinuḽḽil madhugaṇavuṁ
sŏḍiyidaḽil madhuravumāy
(sĕllappūṅguyilugaḽe.....)
mohanasvapnaṅṅaḽuṁ omal saṅgalbaṅṅaḽuṁ
māṟil siṟagaḍikkuṁ kaൌmārame...lala lā...(mohana.....)
kaviḽil kuṅgumamudiruṁ....lala lā....lala lā...
miḻiyil pūttiri viḍaruṁ...lala lā....lala lā...
puḽagaṁ viriyuṁ puduma tirayuṁ neraṁ
pudiya pulari pudiya muguḽaṁ
pudiya madhuraṁ pudumānasaṁ...
(sĕllappūṅguyilugaḽe.....)
āyiraṁ varṇṇaṅṅaḽil ālolaṁ muṅṅippŏṅṅi
tāruṁ taḽiruṁ nuḽḽuṁ tāruṇyame...lala lā....(āyiraṁ....)
pŏḻiyuṁ pudumaḻamalaril..lala lā....lala lā....
nanayuṁ kuḽirmŏḻiccuṇḍil ....lala lā....lala lā.....
ŏranurāgagānamuṇaruṁ neraṁ...
madiyaliññu് alasamulañña hṛdayaṁ niṟayĕ romāñjaṁ..
(sĕllappūṅguyilugaḽe.....)