Sellam

ചെല്ലം
Year
Language

ചെല്ലം ചെല്ലം സിന്ദൂരം
ചെമ്മാനക്കുങ്കുമോത്സവം
ഓ... ചിങ്കാരസംഗമോത്സവം
പൂവാങ്കുറിഞ്ഞ്യോലമ്മേ
പൂച്ചങ്ങാലീ നിന്നെ കാണാന്‍
ആരാണ്ടെങ്ങാന്‍ വന്നോ വന്നോടീ
ഹോയ് ഹൊയ് ഹൊയ്

(ചെല്ലം ചെല്ലം)

നീര്‍ച്ചേല ചൂടും നിറകായലോളമേ
നീരാടി നീന്തും കിളിമാനസങ്ങളേ
കനവുകളില്‍ പൊലിയോ പൊലിയോ
കസവഴകള്‍ ഞൊറിയോ ഞൊറിയോ
നക്ഷത്രമാണിക്യരത്നം പതിച്ചിട്ട
വെണ്ണിലാക്കണ്ണാടിയില്‍
മുന്നാഴിയമ്പിളിച്ചാറൊഴിച്ചൂഴിയെ
ചന്ദനക്കാപ്പിട്ടുവോ

(ചെല്ലം ചെല്ലം)

മുത്തോടുമുത്തിന്മേലാകെ മൂടുമീ
മൂവന്തിനേരം പകരുന്ന കൗതുകം
മിഴിയിടയും ലഹരീമധുരം
മൊഴിയുടയും ലയമീ ലയനം
മുത്തം കൊരുത്തിട്ടൊരിത്തിരി-
ച്ചുണ്ടത്തെ അത്തിപ്പഴം കൊതിക്കും
സ്വപ്നം മെടഞ്ഞിട്ട ചിത്തിരത്തൂവലോ-
ടെത്തുമെന്‍ കൊച്ചു മോഹം

(ചെല്ലം ചെല്ലം‌)

sĕllaṁ sĕllaṁ sindūraṁ
sĕmmānakkuṅgumotsavaṁ
o... siṅgārasaṁgamotsavaṁ
pūvāṅguṟiññyolamme
pūccaṅṅālī ninnĕ kāṇān
ārāṇḍĕṅṅān vanno vannoḍī
hoy hŏy hŏy

(sĕllaṁ sĕllaṁ)

nīrscela sūḍuṁ niṟagāyaloḽame
nīrāḍi nīnduṁ kiḽimānasaṅṅaḽe
kanavugaḽil pŏliyo pŏliyo
kasavaḻagaḽ ñŏṟiyo ñŏṟiyo
nakṣatramāṇikyaratnaṁ padicciṭṭa
vĕṇṇilākkaṇṇāḍiyil
munnāḻiyambiḽiccāṟŏḻiccūḻiyĕ
sandanakkāppiṭṭuvo

(sĕllaṁ sĕllaṁ)

muttoḍumuttinmelāgĕ mūḍumī
mūvandineraṁ pagarunna kaudugaṁ
miḻiyiḍayuṁ laharīmadhuraṁ
mŏḻiyuḍayuṁ layamī layanaṁ
muttaṁ kŏruttiṭṭŏrittiri-
scuṇḍattĕ attippaḻaṁ kŏdikkuṁ
svapnaṁ mĕḍaññiṭṭa sittirattūvalo-
ṭĕttumĕn kŏccu mohaṁ

(sĕllaṁ sĕllaṁ‌)