Sellakkaatre mullattayyinu maala

ചെല്ലക്കാറ്റേ മുല്ലത്തയ്യിനു മാല
Year
Language

ദൂരേ പോയ്‌വരാം...
ലോകമേ... ഭൂഗോളമേ...
എന്റെ ചിറകില്‍ അഭയം തരാം
എന്നും അഭയം തരാം...

ചെല്ലക്കാറ്റേ മുല്ലത്തയ്യിന്
മാല ചാര്‍ത്തുന്നതാര്?
ഹേമന്തമാണോ? വാസന്തമാണോ?
ഈ നല്ല മണ്ണിന്റെ പൂജാരിയാണോ?
ഹേയ്... (ചെല്ലക്കാറ്റേ)

പൊന്‍‌കദളിപ്പൂ ഇളം‌പൂങ്കവിളത്ത്
നാലുമണിപ്പൂ മേലേ നീലവാനത്ത്
മണ്ണിടിഞ്ഞു മാഞ്ഞുപോയ നാഴി സ്വപ്നങ്ങള്‍
മൊട്ടിലേ കരിഞ്ഞിടുന്ന നാലു മോഹങ്ങള്‍
പാടൂ നീ പൂങ്കാറ്റേ (ചെല്ലക്കാറ്റേ)

നിലാവിന്റെ മാറത്ത്
പൊന്‍‌പൂവുമായ് വന്നു ഞാന്‍
കിനാപ്പൂക്കള്‍ കോര്‍ക്കുന്ന
പൊന്‍‌കമ്പിയായ് നിന്നു ഞാന്‍
ഹേമന്തമാണോ? വാസന്തമാണോ?
ഈ നല്ല മണ്ണിന്റെ പൂജാരിയാണോ?
(ചെല്ലക്കാറ്റേ)

dūre poy‌varāṁ...
logame... bhūgoḽame...
ĕnṟĕ siṟagil abhayaṁ tarāṁ
ĕnnuṁ abhayaṁ tarāṁ...

sĕllakkāṭre mullattayyin
māla sārttunnadār?
hemandamāṇo? vāsandamāṇo?
ī nalla maṇṇinṟĕ pūjāriyāṇo?
hey... (sĕllakkāṭre)

pŏn‌kadaḽippū iḽaṁ‌pūṅgaviḽatt
nālumaṇippū mele nīlavānatt
maṇṇiḍiññu māññuboya nāḻi svapnaṅṅaḽ
mŏṭṭile kariññiḍunna nālu mohaṅṅaḽ
pāḍū nī pūṅgāṭre (sĕllakkāṭre)

nilāvinṟĕ māṟatt
pŏn‌pūvumāy vannu ñān
kināppūkkaḽ korkkunna
pŏn‌kambiyāy ninnu ñān
hemandamāṇo? vāsandamāṇo?
ī nalla maṇṇinṟĕ pūjāriyāṇo?
(sĕllakkāṭre)