Sellakkaatre

ചെല്ലക്കാറ്റേ
Year
Language

ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട്
മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട്
അത്തി മരത്തിലെ കൊച്ചു കിളി കൂട്ടില്‍
പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ
പെറ്റു പെരുകണ പൊന്‍മയില്‍ പീലിയോ

കുട്ടി കുറു കുറുമ്പി വന്നു കെട്ടി പിടിക്കും കാണാ കതകടയ്ക്കും നീ
ചെറുതകൃതികളില്‍ (?) പൂമഴ പൊഴിക്കും പൂന്തേന്‍ നുകര്‍ന്നോടി മറയും
ഇളനീര്‍ തുള്ളി കനവില്‍ തൂവി പാടി സ്നേഹ പൂത്തുമ്പി
ചിറകില്‍ വെണ്‍ചിറകില്‍ പറക്കാന്‍ ഒരു മോഹം
നിന്റെ വികൃതിയില്‍ മുഴുകുമ്പോള്‍ അതിമധുരം

ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട്
മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട്

മഞ്ഞുമഴപൊഴിക്കും ഓടക്കാറ്റില്‍ ഒളിക്കും കണ്ണീര്‍കുടം ഉടയ്ക്കും നീ
വീണക്കമ്പി ഉണര്‍ത്തും താളം തട്ടി തുടിക്കും നെഞ്ചില്‍ തളര്‍ന്നുറങ്ങും നീ
ഇളമാന്‍ കുഞ്ഞായ്‌ നൃത്തം വയ്ക്കും എന്റെ മുന്നില്‍ ഓടിവരും
പറയാ കഥ പോലെ, പാടാ ചിന്തു പോലെ
നിന്നെ കണ്ടുകണ്ടു മഴവില്ലു കണ്ണില്‍ വിടരും

ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട്
മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട്
അത്തി മരത്തിലെ കൊച്ചു കിളി കൂട്ടില്‍
പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ
പെറ്റു പെരുകണ പൊന്‍മയില്‍ പീലിയോ
ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട്
മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട്

sĕllakkāṭrĕ sŏll, sŏll, sakkara vākkil ĕndŏṇḍ
māyakkāṭrĕ nill, nill, sittira kaiyil ĕndŏṇḍ
atti marattilĕ kŏccu kiḽi kūṭṭil
puḽḽikkuyil kuññu kŏñjuṁ kuṟumŏḻiyo
pĕṭru pĕrugaṇa pŏnmayil pīliyo

kuṭṭi kuṟu kuṟumbi vannu kĕṭṭi piḍikkuṁ kāṇā kadagaḍaykkuṁ nī
sĕṟudakṛtigaḽil (?) pūmaḻa pŏḻikkuṁ pūnden nugarnnoḍi maṟayuṁ
iḽanīr tuḽḽi kanavil tūvi pāḍi sneha pūttumbi
siṟagil vĕṇsiṟagil paṟakkān ŏru mohaṁ
ninṟĕ vikṛtiyil muḻugumboḽ adimadhuraṁ

sĕllakkāṭrĕ sŏll, sŏll, sakkara vākkil ĕndŏṇḍ
māyakkāṭrĕ nill, nill, sittira kaiyil ĕndŏṇḍ

maññumaḻabŏḻikkuṁ oḍakkāṭril ŏḽikkuṁ kaṇṇīrguḍaṁ uḍaykkuṁ nī
vīṇakkambi uṇarttuṁ tāḽaṁ taṭṭi tuḍikkuṁ nĕñjil taḽarnnuṟaṅṅuṁ nī
iḽamān kuññāy‌ nṛttaṁ vaykkuṁ ĕnṟĕ munnil oḍivaruṁ
paṟayā katha polĕ, pāḍā sindu polĕ
ninnĕ kaṇḍugaṇḍu maḻavillu kaṇṇil viḍaruṁ