ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
മണിമലര്‍ക്കാവില്‍ കസ്തൂരിച്ചോലയില്‍
നീരാടാന്‍പോരുന്നോ നീയും
കുളിര്‍ചൂടാന്‍ പോരുന്നോ?
തനനതനന.... ആ........
കുഞ്ഞലയില്‍ നീന്തിവന്നു താളത്തില്‍ കാലിട്ടടിച്ചു
മേളം തകര്‍ക്കുമ്പോള്‍ പൂങ്കാറ്റായ് വന്നു
ഇക്കിളികൂട്ടരുതേ എന്റെ കവിളത്തു നുള്ളരുതേ
മലവാകപ്പൊടിനൂറ് മാറത്തു തേയ്ക്കുമ്പോള്‍
മെയ്യാകെ പൂക്കുമ്പോള്‍ പൂങ്കാറ്റായ് വന്ന്
പൂമരച്ചോട്ടില്‍ നിന്നൊളികണ്ണാല്‍ നോക്കി
കളിവാക്കു ചൊല്ലരുതേ
എന്നില്‍ നാണമുണര്‍ത്തരുതേ