Seguttaan kayariya

ചെകുത്താന്‍ കയറിയ
Year
Language

ചെകുത്താൻ കയറിയ വീട്‌ (2)
ചിരിയ്ക്കാത്ത വീടിത്‌
ചിലയ്ക്കാത്ത കൂടിത്‌
ചെകുത്താൻ കയറിയ വീട്‌

തപ്ത ബഷ്പ തടാകക്കടവിൽ
തകർന്ന മൺകുടിലിൽ (2)
മൗന വേദനയുള്ളിലൊതുക്കിയ
മനുഷ്യപുത്രരിതാ..(2)(ചെകുത്താൻ..)

കാവൽമാലാഖ നട്ടു വളർത്തിയ
കനിമരചില്ലകളിൽ (2)
വിളഞ്ഞതെങ്ങിനെ വിളഞ്ഞതെങ്ങിനെ
വിലക്കപ്പെട്ട പഴങ്ങൾ (2)

ആക്കനി തിന്നരുതേ പകയുടെ
പഴ്ക്കനി തിന്നരുതേ
കനകം മൂലം കാമിനി മൂലം
കലഹം കൂടരുതേ.. അരുതെ
കലഹം കൂടരുതേ...

sĕguttān kayaṟiya vīṭ‌ (2)
siriykkātta vīḍit‌
silaykkātta kūḍit‌
sĕguttān kayaṟiya vīṭ‌

tapta baṣpa taḍāgakkaḍavil
tagarnna maṇguḍilil (2)
mauna vedanayuḽḽilŏdukkiya
manuṣyabutraridā..(2)(sĕguttān..)

kāvalmālākha naṭṭu vaḽarttiya
kanimarasillagaḽil (2)
viḽaññadĕṅṅinĕ viḽaññadĕṅṅinĕ
vilakkappĕṭṭa paḻaṅṅaḽ (2)

ākkani tinnarude pagayuḍĕ
paḻkkani tinnarude
kanagaṁ mūlaṁ kāmini mūlaṁ
kalahaṁ kūḍarude.. arudĕ
kalahaṁ kūḍarude...