സീമന്തരേഖയിൽ നിന്റെ സിന്ദൂരരേഖയിൽ
സീമന്തരേഖയിൽ നിന്റെ
സിന്ദൂര രേഖയിൽ
മന്ദസമീരനായ് ഇന്നലെ ഞാൻ വന്നു
ചുംബിച്ചു ചുംബിച്ചുണർത്തീ നിന്നെ
ചുംബിച്ചു ചുംബിച്ചുണർത്തീ
(സീമന്ത..)
നീയുണർന്നപ്പോൾ നീയറിയാതെ ഞാൻ
നീലനിലാവിലലിഞ്ഞു (നീയുണർന്നപ്പോൾ...)
പ്രാലേയ ശീതള ചന്ദ്രകിരണമായ്
നീലാളകങ്ങളെ ഞാൻ തഴുകി (പ്രാലേയ...)
(സീമന്ത..)
വീണയിൽ നിന്നും കരലാളനത്താൽ
വിരഹഗാനം നീയൊഴുക്കുമ്പോൾ (വീണയിൽ...)
ഞാനൊരു കിളിയായ് ജാലകപ്പടിയിൽ
ഗാനം കേൾക്കാൻ വന്നിരുന്നു.. (ഞാനൊരു..)
(സീമന്ത..)
sīmandarekhayil ninṟĕ
sindūra rekhayil
mandasamīranāy innalĕ ñān vannu
suṁbiccu suṁbiccuṇarttī ninnĕ
suṁbiccu suṁbiccuṇarttī
(sīmanda..)
nīyuṇarnnappoḽ nīyaṟiyādĕ ñān
nīlanilāvilaliññu (nīyuṇarnnappoḽ...)
prāleya śīdaḽa sandragiraṇamāy
nīlāḽagaṅṅaḽĕ ñān daḻugi (prāleya...)
(sīmanda..)
vīṇayil ninnuṁ karalāḽanattāl
virahagānaṁ nīyŏḻukkumboḽ (vīṇayil...)
ñānŏru kiḽiyāy jālagappaḍiyil
gānaṁ keḽkkān vannirunnu.. (ñānŏru..)
(sīmanda..)