Seegidirugiya

ചീകിതിരുകിയ
Work
Year
Language

ചീകിത്തിരുകിയ പീലിത്തലമുടി
എങ്ങനഴിഞ്ഞിതെടീ...മണ്ണാത്തീ
എങ്ങനഴിഞ്ഞിതെടീ....
താനിത്തനംതിന...താനിത്തനംതിന
താനിത്തനംതിനനാ..തന്നന്നാ
താനിത്തനംതിന നാ...
അലക്കു കെട്ടു ഞാന്‍ തലയിലേറ്റി
മുടി അഴിഞ്ഞതു കാന്താ ...
താനിത്തിനിന്തിനി...താനിത്തിനിന്തിനി...
താനിത്തിനിന്തിനി...താനാ

കാലത്തു നെറ്റിക്കു തൊട്ടൊരു കുങ്കുമം
എങ്ങനെ മാഞ്ഞിതെടീ...മണ്ണാത്തീ
എങ്ങനെ മാഞ്ഞിതെടീ...
താനിത്തനംതിന...താനിത്തനംതിന
താനിത്തനംതിനനാ..തന്നന്നാ
താനിത്തനംതിന നാ...
വെയിലു കൊണ്ടു ഞാന്‍ വഴി നടന്നപ്പോള്‍
വേര്‍ത്തു പോയതു കാന്താ...
താനിത്തിനിന്തിനി...താനിത്തിനിന്തിനി...
താനിത്തിനിന്തിനി...താനാ

കണ്ണിലെ കരിമഷി കലങ്ങിയ-
തെങ്ങനെ ചൊല്ലെടി നീ മണ്ണാത്തീ
എങ്ങനെ ചൊല്ലെടി നീ....
തത്തിനംതിന തനിതാനംതിന
താനിത്തനംതിന നാ..തന്നന്നാ
താനിത്തനംതിന നാ...
കരടുപെട്ടു ഞാന്‍ മിഴി തുടച്ചപ്പോള്‍
കലങ്ങിപ്പോയതു കാന്താ..
താനിത്തിനിന്തിനി...താനിത്തിനിന്തിനി...
താനിത്തിനിന്തിനി...താനാ

അടുത്ത വീട്ടിലെ വെളുത്ത തമ്പുരാന്‍
ചിരിച്ചു നിന്നില്ലേ മണ്ണാത്തീ
ചിരിച്ചു നിന്നില്ലേ
അവന്റെ കൂടെ നീ അകത്തു പോയില്ലേ
കുരുത്തം കെട്ടവളേ...മണ്ണാത്തീ
കുരുത്തം കെട്ടവളേ..
താനിത്തനംതിന...താനിത്തനംതിന
താനിത്തനംതിനനാ..തന്നന്നാ
താനിത്തനംതിന നാ...(2)
വരിഷമൊത്തിരി രാവണന്‍ കോട്ടയില്‍
പൊറുത്ത സീതയെ വീണ്ടും
കഴിഞ്ഞതൊക്കെയും മറന്നു രാഘവന്‍
തിരിച്ചെടുത്തില്ലേ...കാന്താ...
താനിത്തിനിന്തിനി...താനിത്തിനിന്തിനി...
താനിത്തിനിന്തിനി...താനാ(2)

sīgittirugiya pīlittalamuḍi
ĕṅṅanaḻiññidĕḍī...maṇṇāttī
ĕṅṅanaḻiññidĕḍī....
tānittanaṁtina...tānittanaṁtina
tānittanaṁtinanā..tannannā
tānittanaṁtina nā...
alakku kĕṭṭu ñān dalayileṭri
muḍi aḻiññadu kāndā ...
tānittinindini...tānittinindini...
tānittinindini...tānā

kālattu nĕṭrikku tŏṭṭŏru kuṅgumaṁ
ĕṅṅanĕ māññidĕḍī...maṇṇāttī
ĕṅṅanĕ māññidĕḍī...
tānittanaṁtina...tānittanaṁtina
tānittanaṁtinanā..tannannā
tānittanaṁtina nā...
vĕyilu kŏṇḍu ñān vaḻi naḍannappoḽ
verttu poyadu kāndā...
tānittinindini...tānittinindini...
tānittinindini...tānā

kaṇṇilĕ karimaṣi kalaṅṅiya-
tĕṅṅanĕ sŏllĕḍi nī maṇṇāttī
ĕṅṅanĕ sŏllĕḍi nī....
tattinaṁtina tanidānaṁtina
tānittanaṁtina nā..tannannā
tānittanaṁtina nā...
karaḍubĕṭṭu ñān miḻi tuḍaccappoḽ
kalaṅṅippoyadu kāndā..
tānittinindini...tānittinindini...
tānittinindini...tānā

aḍutta vīṭṭilĕ vĕḽutta tamburān
siriccu ninnille maṇṇāttī
siriccu ninnille
avanṟĕ kūḍĕ nī agattu poyille
kuruttaṁ kĕṭṭavaḽe...maṇṇāttī
kuruttaṁ kĕṭṭavaḽe..
tānittanaṁtina...tānittanaṁtina
tānittanaṁtinanā..tannannā
tānittanaṁtina nā...(2)
variṣamŏttiri rāvaṇan koṭṭayil
pŏṟutta sīdayĕ vīṇḍuṁ
kaḻiññadŏkkĕyuṁ maṟannu rāghavan
tiriccĕḍuttille...kāndā...
tānittinindini...tānittinindini...
tānittinindini...tānā(2)