Seede logamaadaave

സീതേ ലോകമാതാവേ
Work
Year
Language

സീതേ .. ലോകമാതേ..
മണ്ണില്‍ മറഞ്ഞോ നീ - ദേവീ
മണ്ണിന്‍ മകള്‍ നീ മണ്ണില്‍ മറഞ്ഞോ
മംഗളമാതാവേ (മണ്ണിന്‍ )
മറയാതെന്നും വാഴും മാനവ ഹൃദയക്ഷേത്രത്തില്‍ -
നന്മതന്‍ ഉദയക്ഷേത്രത്തില്‍ .
ആത്മാവില്‍ നെയ്ത്തിരിവെച്ചമ്മേ
ആരാധിയ്ക്കും നിന്നെ (മണ്ണിന്‍ )

യുഗങ്ങള്‍ നീന്തിക്കടന്നു നിന്‍ കഥ
നിലനില്‍ക്കും വൈദേഹീ
ഭാരതമെന്നും നിന്‍ തിരുനാമം
പാടി ജപിക്കും തായേ (മണ്ണിന്‍)
ഭാരതമെന്നും നിന്‍ തിരുനാമം
പാടി ജപിക്കും തായേ...
മംഗളമാതാവേ...

sīde .. logamāde..
maṇṇil maṟañño nī - devī
maṇṇin magaḽ nī maṇṇil maṟañño
maṁgaḽamādāve (maṇṇin )
maṟayādĕnnuṁ vāḻuṁ mānava hṛdayakṣetrattil -
nanmadan udayakṣetrattil .
ātmāvil nĕyttirivĕccamme
ārādhiykkuṁ ninnĕ (maṇṇin )

yugaṅṅaḽ nīndikkaḍannu nin katha
nilanilkkuṁ vaidehī
bhāradamĕnnuṁ nin dirunāmaṁ
pāḍi jabikkuṁ tāye (maṇṇin)
bhāradamĕnnuṁ nin dirunāmaṁ
pāḍi jabikkuṁ tāye...
maṁgaḽamādāve...