ശീതളമാം വെണ്ണിലാവു ചിരിച്ചു പ്രേമ-
മാതളപ്പൂമണമൊഴുകും കാറ്റടിച്ചു
കുടിലില്‍ നിന്നും ഇടയബാലന്‍ മുരളി വായിച്ചു
വരിക സഖി നീ നിന്റെ വാതായനത്തിൽ
വരിക സഖി നീ നിന്റെ വാതായനത്തിൽ(ശീതളമാം)
രാത്രിമുല്ല പൂത്തു നിൽക്കും നിന്റെ വാടിയിൽ
രാഗമൂകനാം നിന്റെ കാമുകൻ നിൽപ്പൂ (രാത്രിമുല്ല)
നിന്‍ സഖിമാരറിയാതെ കൈവളകൾ കിലുങ്ങാതെ
നിൻ കിളിവാതിൽ നീ തുറന്നാലും( ശീതളമാം)
കല്പനതൻ സരസ്സിലെ രാജമരാളം
സ്വപ്നമാകും പൂഞ്ചിറക് വീശി വീശി
മധുരദര്‍ശനേ നിന്റെ മന്ദിരോപാന്തത്തിലിന്നു
വിരഹദുഃഖമായി കാത്തു നിൽക്കുന്നു...(ശീതളമാം)