Seedala saratkaala

ശീതള ശരത്കാല
Work
Year
Language

ശീതള ശരത്കാലസന്ധ്യയിൽ
മാദകമണമൂറും സന്ധ്യയിൽ
നിഴലുറങ്ങി നിലാവുറങ്ങി..
നിഴലുറങ്ങി നിലാവുറങ്ങി
മനസ്സു മാത്രം ഉറങ്ങിയില്ല..
മനസ്സു മാത്രം ഉറങ്ങിയില്ല

അകലെയകലെ നീലാംബരത്തിൻ
നാലുകെട്ടിലോ താമസം..നിന്റെ താമസം
അകലെയകലെ ഏകാന്തതയിൽ
നാലമ്പലത്തിലോ മാനസം..നിന്റെ മാനസം
അവിടിരുന്നാലും കേൾക്കാമോ..
അവിടിരുന്നാലും കേൾക്കാമോ
എന്റെ അകതാരിൻ അനുരാഗഗാനം
അകതാരിൻ അനുരാഗഗാനം

അരികിലൊഴുകും തേനരുവിക്കു്
നിന്റെ ചിലമ്പൊലിത്താളം
അധരത്തിൽ മൂളും നാടൻശീലിനു്
നിന്റെ കളമൊഴി നാദം..
നിന്റെ കളമൊഴി നാദം
അകന്നിരുന്നാലും ഓർക്കാമോ...
അകന്നിരുന്നാലും ഓർക്കാമോ
എന്റെ അകക്കാമ്പിൻ അടങ്ങാത്ത ദാഹം
അകക്കാമ്പിൻ അടങ്ങാത്ത ദാഹം 
(..ശീതള ശരത്കാലസന്ധ്യയിൽ..)

śīdaḽa śaratkālasandhyayil
mādagamaṇamūṟuṁ sandhyayil
niḻaluṟaṅṅi nilāvuṟaṅṅi..
niḻaluṟaṅṅi nilāvuṟaṅṅi
manassu mātraṁ uṟaṅṅiyilla..
manassu mātraṁ uṟaṅṅiyilla

agalĕyagalĕ nīlāṁbarattin
nālugĕṭṭilo tāmasaṁ..ninṟĕ tāmasaṁ
agalĕyagalĕ egāndadayil
nālambalattilo mānasaṁ..ninṟĕ mānasaṁ
aviḍirunnāluṁ keḽkkāmo..
aviḍirunnāluṁ keḽkkāmo
ĕnṟĕ agadārin anurāgagānaṁ
agadārin anurāgagānaṁ

arigilŏḻuguṁ tenaruvikku്
ninṟĕ silambŏlittāḽaṁ
adharattil mūḽuṁ nāḍanśīlinu്
ninṟĕ kaḽamŏḻi nādaṁ..
ninṟĕ kaḽamŏḻi nādaṁ
agannirunnāluṁ orkkāmo...
agannirunnāluṁ orkkāmo
ĕnṟĕ agakkāmbin aḍaṅṅātta dāhaṁ
agakkāmbin aḍaṅṅātta dāhaṁ 
(..śīdaḽa śaratkālasandhyayil..)