Saundarya poojaykk

സൗന്ദര്യ പൂജയ്ക്ക്
Year
Language

സൌന്ദര്യപൂജയ്ക്കു പൂക്കൂടയേന്തുന്ന
ചക്രവാളത്തിലെ പെണ്ണേ
സൌഗന്ധികക്കുളിര്‍ തെന്നലേറ്റേറ്റു നീ
സൌമ്യയായ് നില്‍ക്കുവതെന്തേ - ദൂരെ
സൌമ്യയായ് നില്‍ക്കുവതെന്തേ (സൌന്ദര്യപൂജയ്ക്കു)

കഥകളിപ്പെണ്ണിന് മുദ്രകള്‍ നല്‍കിയ
കമനീയ നാടിന്റെ കാവ്യം
കഥകളിപ്പെണ്ണിന് മുദ്രകള്‍ നല്‍കിയ
കമനീയ നാടിന്റെ കാവ്യം
നിന്‍ മിഴിത്തുമ്പുകള്‍ നോക്കി പഠിച്ചാലും
ജനനി തന്‍ പരിശുദ്ധ ഭാവം
തെളിനീരിന്‍ ഹൃദയാന്ദരാളം (സൌന്ദര്യപൂജയ്ക്കു)

സാഗരം നീട്ടുന്ന കണ്ണാടി നോക്കി നീ
കാലത്തൊരുങ്ങുന്ന നേരം
സാഗരം നീട്ടുന്ന കണ്ണാടി നോക്കി നീ
കാലത്തൊരുങ്ങുന്ന നേരം
നാണം വരുന്നോ - നാണം വരുന്നോ
നിനക്കു നിന്‍ സ്വപ്നങ്ങള്‍
പൂവണിയുന്നൊരീ കാലം
തേന്മഴ പെയ്യുമീ പ്രായം (സൌന്ദര്യപൂജയ്ക്കു)

saൌndaryabūjaykku pūkkūḍayendunna
sakravāḽattilĕ pĕṇṇe
saൌgandhigakkuḽir tĕnnaleṭreṭru nī
saൌmyayāy nilkkuvadĕnde - dūrĕ
saൌmyayāy nilkkuvadĕnde (saൌndaryabūjaykku)

kathagaḽippĕṇṇin mudragaḽ nalgiya
kamanīya nāḍinṟĕ kāvyaṁ
kathagaḽippĕṇṇin mudragaḽ nalgiya
kamanīya nāḍinṟĕ kāvyaṁ
nin miḻittumbugaḽ nokki paṭhiccāluṁ
janani tan pariśuddha bhāvaṁ
tĕḽinīrin hṛdayāndarāḽaṁ (saൌndaryabūjaykku)

sāgaraṁ nīṭṭunna kaṇṇāḍi nokki nī
kālattŏruṅṅunna neraṁ
sāgaraṁ nīṭṭunna kaṇṇāḍi nokki nī
kālattŏruṅṅunna neraṁ
nāṇaṁ varunno - nāṇaṁ varunno
ninakku nin svapnaṅṅaḽ
pūvaṇiyunnŏrī kālaṁ
tenmaḻa pĕyyumī prāyaṁ (saൌndaryabūjaykku)