ആ....ആ....
സൌഗന്ധികപ്പൂക്കള്‍ മണ്ണിലെ ഗന്ധര്‍വ സുന്ദരികള്‍
വള്ളിക്കുടിലില്‍ വസന്തം രചിക്കുന്ന സൌന്ദര്യശില്‍പ്പങ്ങള്‍
ആ.....
എവിടെപ്പിറന്നാലും മനുഷ്യര്‍ക്കും പൂക്കള്‍ക്കും
കുടികൊള്ളുമിടത്താണു സ്ഥാനമാനം
ദേവാലയത്തിലതു പരിപാവനം
തെരുവീഥിയില്‍ക്കിടക്കുമ്പോള്‍ അശ്രീകരം
ശലഭത്തെ വിരുന്നൂട്ടാന്‍ നിത്യവും വിടര്‍ന്നിടും
ഒഴിഞ്ഞാലോ ഇടംകയ്യാല്‍ വലിച്ചെറിയും
വേദിയിലാഘോഷ പ്രതിബിംബം
ദേവദാസിക്കു വശ്യമാം രതിപ്രതീകം