Sarvvam raamamayam

സർവ്വം രാമമയം
Year
Language

സര്‍വ്വം രാമമയം ദശരഥരാജനു
സര്‍വ്വം രാമമയം
രാമന്റെ ലോകം തന്‍ ലോകം
രാമന്റെ പ്രാണന്‍ തന്‍ പ്രാണന്‍
രാമന്റെ പേരേ വേദം രൂപം മോദം
കിളിമൊഴി മോഹനനാദം

പെറ്റമ്മയത്രേ കൌസല്യയെന്നാല്‍ കൈകേയിയാണിന്നമ്മ
കാല്‍ക്ഷണം പോലും രാമനെപ്പിരിയാന്‍ കഴിയാതുഴറുന്നമ്മ
സര്‍വ്വം രാമമയം കേകയപുത്രിക്കു സര്‍വ്വം രാമമയം

മുത്തുകള്‍ മുത്തുകളുതിരും രാമന്റെ പുഞ്ചിരികാണേണം
മുത്തം നല്‍കാന്‍ മുന്നോട്ടായും മുഖമലര്‍ കാണേണം
കൊച്ചുമുഖത്തു വിടര്‍ന്നു പറക്കും കോപം കാണേണം
ഇലകള്‍ ചാര്‍ത്തിയൊരുക്കുമ്പോഴാ തുള്ളല്‍ കാണേണം
കൊച്ചുപിണക്കം കാണേണം കൊച്ചു കുസൃതികള്‍ കാണേണം
കൊതിച്ചതു കൊതിച്ചതു കിട്ടുമ്പോഴാ മോദം കാണേണം
മോദം കാണേണം

ആകാശചന്ദ്രനെ കയ്യിലൊതുക്കിയോരമ്മയെ കാണേണം
ചന്ദ്രനെ നോക്കിച്ചിരിക്കും മറ്റൊരു ചന്ദ്രനെ കാണേണം
രാമചന്ദ്രനെക്കാണേണം
സര്‍വ്വം രാമമയം കേകയപുത്രിക്കു സര്‍വ്വം രാമമയം

എവിടെ എവിടെ ഇപ്പോളിവിടെ ചിലങ്കകിലുങ്ങി
അപ്പോള്‍ത്തന്നെയൊളിച്ചു
എവിടെ എവിടെ പോയൊളിച്ചു

പൂകൊണ്ടു കളിക്കുമ്പോള്‍ പുഞ്ചിരിതന്‍ പൂമഴയായ്
പൂജയിഷ്ടം പൂക്കളിഷ്ടം ആദിലക്ഷ്മിയല്ലേ നീ?
പൂപ്പന്തുകളിക്കാന്‍ വാ പൂമകളേ പൊന്മകളേ
പൂമകളേ പൊന്മകളേ ആദിലക്ഷ്മിയല്ലേ നീ
ആദിലക്ഷ്മിയല്ലേ നീ?

sarvvaṁ rāmamayaṁ daśaratharājanu
sarvvaṁ rāmamayaṁ
rāmanṟĕ logaṁ tan logaṁ
rāmanṟĕ prāṇan dan prāṇan
rāmanṟĕ pere vedaṁ rūbaṁ modaṁ
kiḽimŏḻi mohananādaṁ

pĕṭrammayatre kaൌsalyayĕnnāl kaigeyiyāṇinnamma
kālgṣaṇaṁ poluṁ rāmanĕppiriyān kaḻiyāduḻaṟunnamma
sarvvaṁ rāmamayaṁ kegayabutrikku sarvvaṁ rāmamayaṁ

muttugaḽ muttugaḽudiruṁ rāmanṟĕ puñjirigāṇeṇaṁ
muttaṁ nalgān munnoṭṭāyuṁ mukhamalar kāṇeṇaṁ
kŏccumukhattu viḍarnnu paṟakkuṁ kobaṁ kāṇeṇaṁ
ilagaḽ sārttiyŏrukkumboḻā tuḽḽal kāṇeṇaṁ
kŏccubiṇakkaṁ kāṇeṇaṁ kŏccu kusṛtigaḽ kāṇeṇaṁ
kŏdiccadu kŏdiccadu kiṭṭumboḻā modaṁ kāṇeṇaṁ
modaṁ kāṇeṇaṁ

āgāśasandranĕ kayyilŏdukkiyorammayĕ kāṇeṇaṁ
sandranĕ nokkiccirikkuṁ maṭrŏru sandranĕ kāṇeṇaṁ
rāmasandranĕkkāṇeṇaṁ
sarvvaṁ rāmamayaṁ kegayabutrikku sarvvaṁ rāmamayaṁ

ĕviḍĕ ĕviḍĕ ippoḽiviḍĕ silaṅgagiluṅṅi
appoḽttannĕyŏḽiccu
ĕviḍĕ ĕviḍĕ poyŏḽiccu

pūgŏṇḍu kaḽikkumboḽ puñjiridan pūmaḻayāy
pūjayiṣṭaṁ pūkkaḽiṣṭaṁ ādilakṣmiyalle nī?
pūppandugaḽikkān vā pūmagaḽe pŏnmagaḽe
pūmagaḽe pŏnmagaḽe ādilakṣmiyalle nī
ādilakṣmiyalle nī?