Sariyo

ശരിയോ
Work
Year
Language

ശരിയോ ഇതു ശരിയോ
ദ്വാപരയുഗത്തില്‍ പഞ്ചപാണ്ഡവ-
ഭൂപതിമാര്‍ക്കതിരൂപവതിയായ്
ദ്രൗപതിയെന്നൊരു ഭാര്യ
അഞ്ചുപേരോടു പഞ്ചസായക-
മഞ്ജുലീലകള്‍ നടത്തി - ഇന്നവള്‍
പഞ്ചകന്യകമാരിലൊരുത്തി
ശരിയോ ഇതു ശരിയോ

(ദ്വാപരയുഗത്തില്‍)

വൃദ്ധഗൗതമന്‍ സിദ്ധതാപസ്സന്‍
വേളികഴിച്ചത്, കൂടെ വസിച്ചത്
മോഹിനിയാകുമഹല്യ
സ്വര്‍ഗ്ഗനാഥനോടര്‍ദ്ധരാത്രിയില്‍
മാരക്രീഡകള്‍ നടത്തി - ഇന്നവള്‍
പഞ്ചകന്യകമാരിലൊരുത്തി
ശരിയോ ഇതു ശരിയോ

(ദ്വാപരയുഗത്തില്‍)

വാനരപതി സുഗ്രീവന്‍‌തന്നുടെ
മാനസേശ്വരി ജീവിതേശ്വരി
സുന്ദരിയായൊരു താര
ബാലിതന്‍ പ്രിയപത്നിയായ്, അലര്‍-
‍ബാണകേളികള്‍ നടത്തി - ഇന്നവള്‍
പഞ്ചകന്യകമാരിലൊരുത്തി
ശരിയോ ഇതു ശരിയോ

(ദ്വാപരയുഗത്തില്‍)

śariyo idu śariyo
dvābarayugattil pañjabāṇḍava-
bhūbadimārkkadirūbavadiyāy
draubadiyĕnnŏru bhārya
añjuberoḍu pañjasāyaga-
mañjulīlagaḽ naḍatti - innavaḽ
pañjaganyagamārilŏrutti
śariyo idu śariyo

(dvābarayugattil)

vṛddhagaudaman siddhadābassan
veḽigaḻiccat, kūḍĕ vasiccat
mohiniyāgumahalya
svargganāthanoḍarddharātriyil
mārakrīḍagaḽ naḍatti - innavaḽ
pañjaganyagamārilŏrutti
śariyo idu śariyo

(dvābarayugattil)

vānarabadi sugrīvan‌tannuḍĕ
mānaseśvari jīvideśvari
sundariyāyŏru tāra
bālidan priyabatniyāy, alar-
bāṇageḽigaḽ naḍatti - innavaḽ
pañjaganyagamārilŏrutti
śariyo idu śariyo

(dvābarayugattil)