Sarayoothattil

സൌരയൂഥത്തില്‍
Work
Year
Language

സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ
സൗഗന്ധികമാണീ ഭൂമീ
അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ
അതിന്‍ സൗരഭമാണെന്റെ സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം

നിന്നെ ഞാനെന്തു വിളിക്കും
എന്നെന്നും തളിര്‍ക്കുന്ന സൌന്ദര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും

എന്‍ ജീവനോലുന്ന സിന്ദൂരമെന്നോ (2)
എന്‍ ആത്മ സംഗീതമെന്നോ
നിന്നെ ഞാനെന്തു വിളിക്കും

നിന്നെ ഞാനെന്തു വിളിക്കും
ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും

ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ (2)
നിശ്വാസ സൌഗന്ധമെന്നോ
നിന്നെ ഞാനെന്തു വിളിക്കും

സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ
സൗഗന്ധികമാണീ ഭൂമീ
അതിന്‍ സൗവര്‍ണ്ണ പരാഗമാണോമനേ നീ
അതിന്‍ സൗരഭമാണെന്റെ സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം

saurayūthattil viḍarnnŏru kallyāṇa
saugandhigamāṇī bhūmī
adin sauvarṇṇa parāgamāṇomane nī
adin saurabhamāṇĕnṟĕ svapnaṁ
svapnaṁ svapnaṁ svapnaṁ

ninnĕ ñānĕndu viḽikkuṁ
ĕnnĕnnuṁ taḽirkkunna saൌndaryamĕnno
ninnĕ ñānĕndu viḽikkuṁ

ĕn jīvanolunna sindūramĕnno (2)
ĕn ātma saṁgīdamĕnno
ninnĕ ñānĕndu viḽikkuṁ

ninnĕ ñānĕndu viḽikkuṁ
āruṁ pāḍātta pāṭṭinṟĕ mādhuryamĕnno
ninnĕ ñānĕndu viḽikkuṁ

sūḍātta pūvinṟĕ niśvāsamĕnno (2)
niśvāsa saൌgandhamĕnno
ninnĕ ñānĕndu viḽikkuṁ

saurayūthattil viḍarnnŏru kallyāṇa
saugandhigamāṇī bhūmī
adin sauvarṇṇa parāgamāṇomane nī
adin saurabhamāṇĕnṟĕ svapnaṁ
svapnaṁ svapnaṁ svapnaṁ