Saratkaala sandhye

ശരത്കാല സന്ധ്യേ
Work
Year
Language

ശരത്കാലസന്ധ്യേ നീയെന്‍ മനസ്സില്‍ നിറഞ്ഞൂ
നിറം പൂണ്ട നീലാകാശം നിലാവില്‍ കുളിര്‍ന്നൂ
ഏഴിലം പാലയില്‍ ആതിരാപ്പൂമണം
ശരത്കാലസന്ധ്യേ നീയന്‍ മനസ്സില്‍ നിറഞ്ഞൂ

പൊന്നോലകൊണ്ടുമേഞ്ഞൂ കളിപ്പന്തലാകവേ
അഴകിന്റെ ജാലകവാതില്‍ നിനക്കായ് തുറന്നുഞാന്‍
കാണാന്‍ കൊതിക്കും നേരം കണ്മുന്നില്‍ നിന്റെ
മഞ്ജീരനാദമല്ലോ കേട്ടൂ ഞാന്‍
ശരത്കാല...............

കണ്ണോടു കണ്ണുനോക്കി ചിരിക്കുന്നു താരകള്‍
കസ്തൂരിമഞ്ഞളുമായി മടങ്ങുന്നു വാര്‍മുകില്‍
മണവാളനെത്തുന്നല്ലോ മണിമുല്ലവിരിയുന്നല്ലോ
സിന്ദൂരരേഖ ചാര്‍ത്താറായല്ലോ

śaratkālasandhye nīyĕn manassil niṟaññū
niṟaṁ pūṇḍa nīlāgāśaṁ nilāvil kuḽirnnū
eḻilaṁ pālayil ādirāppūmaṇaṁ
śaratkālasandhye nīyan manassil niṟaññū

pŏnnolagŏṇḍumeññū kaḽippandalāgave
aḻaginṟĕ jālagavādil ninakkāy tuṟannuñān
kāṇān kŏdikkuṁ neraṁ kaṇmunnil ninṟĕ
mañjīranādamallo keṭṭū ñān
śaratkāla...............

kaṇṇoḍu kaṇṇunokki sirikkunnu tāragaḽ
kastūrimaññaḽumāyi maḍaṅṅunnu vārmugil
maṇavāḽanĕttunnallo maṇimullaviriyunnallo
sindūrarekha sārttāṟāyallo