Saratkaala sandhyagal

ശരത്കാല സന്ധ്യകള്‍
Year
Language

ശരത്ക്കാല സന്ധ്യകൾ ഉറക്കംപിടിച്ചപ്പോൾ
ശരറാന്തൽ വിളക്കുകൾ തെളിഞ്ഞപ്പോൾ...(2)
ശശികല ചൂടിയ രജനീ നീ എന്റെ
ശയനമുറിയിൽ വന്നതറിഞ്ഞൂ ഞാൻ
ശയനമുറിയിൽ വന്നതറിഞ്ഞൂ ഞാൻ....
ശരത്ക്കാല സന്ധ്യകൾ ഉറക്കംപിടിച്ചപ്പോൾ
ശരറാന്തൽ വിളക്കുകൾ തെളിഞ്ഞപ്പോൾ....

തനുവാകെ മുല്ലപ്പൂ പരിമളം പുരട്ടി നീ
കുളിരുമായ് കുണുങ്ങി എൻ അരികിൽ നിൽക്കേ...(2)
ഞാൻപോലുമറിയാതെൻ ആത്മാവിലായിരം
തേനോലും സ്വപ്നങ്ങൾ വിരിഞ്ഞു നിന്നു
തേനോലും സ്വപ്നങ്ങൾ വിരിഞ്ഞു നിന്നു...
ശരത്ക്കാല സന്ധ്യകൾ ഉറക്കംപിടിച്ചപ്പോൾ
ശരറാന്തൽ വിളക്കുകൾ തെളിഞ്ഞപ്പോൾ....

കൈനീട്ടി പുണർന്നു ഞാൻ കവിളത്തു മുകർന്നപ്പോൾ
അതുവരെ പൂക്കാത്ത രോമഹർഷം....(2)
വിരൽ തൊട്ടുണർത്തുമ്പോൾ ഹൃദയവിപഞ്ചിയിൽ
അതുവരെ കേൾക്കാത്ത രാഗവർഷം
അതുവരെ കേൾക്കാത്ത രാഗവർഷം...
(ശരത്ക്കാല സന്ധ്യകൾ...)

śaratkkāla sandhyagaḽ uṟakkaṁpiḍiccappoḽ
śaraṟāndal viḽakkugaḽ tĕḽiññappoḽ...(2)
śaśigala sūḍiya rajanī nī ĕnṟĕ
śayanamuṟiyil vannadaṟiññū ñān
śayanamuṟiyil vannadaṟiññū ñān....
śaratkkāla sandhyagaḽ uṟakkaṁpiḍiccappoḽ
śaraṟāndal viḽakkugaḽ tĕḽiññappoḽ....

tanuvāgĕ mullappū parimaḽaṁ puraṭṭi nī
kuḽirumāy kuṇuṅṅi ĕn arigil nilkke...(2)
ñānpolumaṟiyādĕn ātmāvilāyiraṁ
tenoluṁ svapnaṅṅaḽ viriññu ninnu
tenoluṁ svapnaṅṅaḽ viriññu ninnu...
śaratkkāla sandhyagaḽ uṟakkaṁpiḍiccappoḽ
śaraṟāndal viḽakkugaḽ tĕḽiññappoḽ....

kainīṭṭi puṇarnnu ñān kaviḽattu mugarnnappoḽ
aduvarĕ pūkkātta romaharṣaṁ....(2)
viral tŏṭṭuṇarttumboḽ hṛdayavibañjiyil
aduvarĕ keḽkkātta rāgavarṣaṁ
aduvarĕ keḽkkātta rāgavarṣaṁ...
(śaratkkāla sandhyagaḽ...)