Sararaandal tiridaanu mugilin kudilil

ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ
Year
Language

ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍
മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു
(ശരറാന്തല്‍)

മകരമാസക്കുളിരില്‍ അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു (മകരമാസ)
വരികില്ലേ നീ .....
അലയുടെ കൈകള്‍ കരുതും തരിവളയണിയാന്‍ വരുകില്ലേ (2)
(ശരറാന്തല്‍)

അലര്‍ വിടര്‍ന്ന മടിയില്‍ അവളുടെ അഴിഞ്ഞ വാര്‍മുടി ചുരുളില്‍
ഒളിക്കുവാനൊരു തോന്നല്‍ രാവില്‍ കിളുര്‍ത്തു നില്‍ക്കുന്നു (അലര്‍ വിടര്‍ന്ന)
കേള്‍ക്കില്ലേ നീ.....
കരയുടെ നെഞ്ചില്‍ പടരും തിരയുടെ ഗാനം കേള്‍ക്കില്ലേ (2)
(ശരറാന്തല്‍)

śaraṟāndal tiri tāṇu mugilin kuḍilil
mūvandippĕṇṇuṟaṅṅān kiḍannu
(śaraṟāndal)

magaramāsakkuḽiril avaḽuḍĕ niṟañña māṟin sūḍil
mayaṅṅuvānŏru mohaṁ mātraṁ uṇarnnirikkunnu (magaramāsa)
varigille nī .....
alayuḍĕ kaigaḽ karuduṁ tarivaḽayaṇiyān varugille (2)
(śaraṟāndal)

alar viḍarnna maḍiyil avaḽuḍĕ aḻiñña vārmuḍi suruḽil
ŏḽikkuvānŏru tonnal rāvil kiḽurttu nilkkunnu (alar viḍarnna)
keḽkkille nī.....
karayuḍĕ nĕñjil paḍaruṁ tirayuḍĕ gānaṁ keḽkkille (2)
(śaraṟāndal)