ശരറാന്തല്‍ മിന്നി നില്‍ക്കും കണ്ണിലെന്താണു്
ഒരു കോടി കുഞ്ഞുകിനാക്കള്‍ കാവല്‍ നില്‍പ്പാണോ
തളിരോലത്തുമ്പിന്‍മേല്‍ കിളിവാലന്‍ കുറുകുന്നേ
കല്‍ക്കണ്ടക്കുന്നുമ്മേലൊരു കാണാകല്യാണം
(ശരറാന്തല്‍ മിന്നി ..)
നാട്ടുമാഞ്ചോട്ടില്‍ വെയില്‍ വന്നൂഞ്ഞലിട്ടപ്പോള്‍
പട്ടു പാവാടയ്ക്കു തൊങ്ങല്‍ കാറ്റു് തുന്നുമ്പോള്‍
ആരറിഞ്ഞു നാളെ നീയെന്‍ പാണിനൂലിന്മേല്‍
ആലിലയ്ക്കും മേലേ മിന്നും മിന്നലാണെന്നു്
നറുവെണ്ണ പോലെ നീ ഉരുകുന്നതെന്തിനെന്‍
മനസ്സിന്റെ നനവാര്‍ന്നൊരിലച്ചീന്തു നീ
(ശരറാന്തല്‍ മിന്നി ..)
കൈവളയ്ക്കും കാല്‍ത്തളയ്ക്കും പൊന്നുരുക്കേണ്ടേ
കൈതയോലപ്പായ നെയ്യാന്‍ പുങ്കുയില്‍ വേണ്ടേ
മാമഴപ്പൂന്തുമ്പി തുള്ളും രാവരമ്പിന്‍ മേല്‍
പൂനിലാവിന്‍ വെണ്‍പുതപ്പില്‍ ചേര്‍ന്നുറങ്ങണ്ടേ
കരിവരിവണ്ടുകള്‍ തിരിവെച്ച താരകള്‍
കനവിന്റെ ഇടനാഴി നിഴലാക്കവേ
(ശരറാന്തല്‍ മിന്നി ..)