Sararaandal minninilkkum

ശരറാന്തല്‍ മിന്നിനില്‍ക്കും
Year
Language

(പു) ശരറാന്തല്‍ മിന്നി നില്‍ക്കും കണ്ണിലെന്താണു്
ഒരു കോടി കുഞ്ഞുകിനാക്കള്‍ കാവല്‍ നില്‍പ്പാണോ
(ശരറാന്തല്‍ )
(സ്ത്രീ) തളിരോലത്തുമ്പിന്‍മേല്‍ കിളിവാലന്‍ കുറുകുന്നേ
കല്‍ക്കണ്ടക്കുന്നുമ്മേലൊരു കാണാകല്യാണം
(പു) ശരറാന്തല്‍
ശരറാന്തല്‍ മിന്നി നില്‍ക്കും കണ്ണിലെന്താണു്
ഒരു കോടി കുഞ്ഞുകിനാക്കള്‍ കാവല്‍ നില്‍പ്പാണോ

(പു) നാട്ടുമാഞ്ചോട്ടില്‍ വെയില്‍ വന്നൂഞ്ഞലിട്ടപ്പോള്‍
പട്ടു പാവാടയ്ക്കു തൊങ്ങല്‍ കാറ്റു് തുന്നുമ്പോള്‍
(സ്ത്രീ) ആരറിഞ്ഞു നാളെ നീയെന്‍ പാണിനൂലിന്മേല്‍
ആലിലയ്ക്കും മേലേ മിന്നും മിന്നലാണെന്നു്
(പു) നറുവെണ്ണ പോലെ നീ ഉരുകുന്നതെന്തിനെന്‍
മനസ്സിന്റെ നനവാര്‍ന്നൊരിലച്ചീന്തു നീ

(പു) ശരറാന്തല്‍
ശരറാന്തല്‍ മിന്നി നില്‍ക്കും കണ്ണിലെന്താണു് - ഹോ
ഒരു കോടി കുഞ്ഞുകിനാക്കള്‍ കാവല്‍ നില്‍പ്പാണോ

(പു) കൈവളയ്ക്കും കാല്‍ത്തളയ്ക്കും പൊന്നുരുക്കേണ്ടേ
(സ്ത്രീ) കൈതയോലപ്പായ നെയ്യാന്‍ പുങ്കുയില്‍ വേണ്ടേ
(പു) മാമഴപ്പൂന്തുമ്പി തുള്ളും രാവരമ്പിന്‍ മേല്‍
(സ്ത്രീ) പൂനിലാവിന്‍ വെണ്‍പുതപ്പില്‍ ചേര്‍ന്നുറങ്ങണ്ടേ
(പു) കരിവരിവണ്ടുകള്‍ തിരിവെച്ച താരകള്‍
കനവിന്റെ ഇടനാഴി നിഴലാക്കവേ

(പു) ശരറാന്തല്‍
(സ്ത്രീ) (ശരറാന്തല്‍ മിന്നി)
(പു) (തളിരോലത്തുമ്പിന്‍)

(pu) śaraṟāndal minni nilkkuṁ kaṇṇilĕndāṇu്
ŏru koḍi kuññuginākkaḽ kāval nilppāṇo
(śaraṟāndal )
(strī) taḽirolattumbinmel kiḽivālan kuṟugunne
kalkkaṇḍakkunnummelŏru kāṇāgalyāṇaṁ
(pu) śaraṟāndal
śaraṟāndal minni nilkkuṁ kaṇṇilĕndāṇu്
ŏru koḍi kuññuginākkaḽ kāval nilppāṇo

(pu) nāṭṭumāñjoṭṭil vĕyil vannūññaliṭṭappoḽ
paṭṭu pāvāḍaykku tŏṅṅal kāṭru് tunnumboḽ
(strī) āraṟiññu nāḽĕ nīyĕn pāṇinūlinmel
ālilaykkuṁ mele minnuṁ minnalāṇĕnnu്
(pu) naṟuvĕṇṇa polĕ nī urugunnadĕndinĕn
manassinṟĕ nanavārnnŏrilaccīndu nī

(pu) śaraṟāndal
śaraṟāndal minni nilkkuṁ kaṇṇilĕndāṇu് - ho
ŏru koḍi kuññuginākkaḽ kāval nilppāṇo

(pu) kaivaḽaykkuṁ kālttaḽaykkuṁ pŏnnurukkeṇḍe
(strī) kaidayolappāya nĕyyān puṅguyil veṇḍe
(pu) māmaḻappūndumbi tuḽḽuṁ rāvarambin mel
(strī) pūnilāvin vĕṇbudappil sernnuṟaṅṅaṇḍe
(pu) karivarivaṇḍugaḽ tirivĕcca tāragaḽ
kanavinṟĕ iḍanāḻi niḻalākkave

(pu) śaraṟāndal
(strī) (śaraṟāndal minni)
(pu) (taḽirolattumbin)