Saranam nin saranam

ശരണം നിന്‍ ചരണം
Year
Language

ശരണം നിൻ ചരണം മുരാരേ
കായാമ്പൂവുടൽ കാണായ്‌വരണം
അടിമലരിതളിൽ അഭയം തരണം
ശരണം നിൻ ചരണം

ഇന്ദിര തന്നുടെ സുന്ദര ഹൃദയം
മന്ദിരമാക്കിയ മരതക വർണ്ണാ
ആധിയിലെന്മനം ഉരുകും നേരം
ആശ്രയമടിയനു നീയേ കണ്ണാ

കാരുണ്യം പെയ്യുന്ന കരിമഴമുകിലേ
കാൽ കഴുകാം ഞാൻ കണ്ണീരാലെ
മുരളിയിൽ നിന്നൊരു സ്വരമധുമാരി
മുകരട്ടെ ഞാൻ വിപിനവിഹാരി

śaraṇaṁ nin saraṇaṁ murāre
kāyāmbūvuḍal kāṇāy‌varaṇaṁ
aḍimalaridaḽil abhayaṁ taraṇaṁ
śaraṇaṁ nin saraṇaṁ

indira tannuḍĕ sundara hṛdayaṁ
mandiramākkiya maradaga varṇṇā
ādhiyilĕnmanaṁ uruguṁ neraṁ
āśrayamaḍiyanu nīye kaṇṇā

kāruṇyaṁ pĕyyunna karimaḻamugile
kāl kaḻugāṁ ñān kaṇṇīrālĕ
muraḽiyil ninnŏru svaramadhumāri
mugaraṭṭĕ ñān vibinavihāri