Saptasvarannal paadum

സപ്തസ്വരങ്ങള്‍ പാടും
Year
Language

സപ്തസ്വരങ്ങൾ പാടും ചിത്ര പതംഗികൾ
സ്വപ്നങ്ങൾ പോലലയുമുദ്യാനം
രത്നങ്ങൾ പതിച്ച പൂമച്ചകം പോൽ വാനം
കല്പനാ കേളി കാണും സായാഹ്നം (സപ്തസ്വരങ്ങൾ..)

മൂന്നു മുഖങ്ങൾ പോലെ മുത്തണിവള്ളിയിൽ
മുത്തമിട്ടുലയുന്നൂ മൂന്നു പൂക്കൾ
നമ്മളെ കണ്ടവർ വിടർന്നിരിക്കാം
നമ്മുടെ സങ്കല്പം കവർന്നിരിക്കാം (സപ്തസ്വരങ്ങൾ..)

ഇഷ്ട സഖിക്കായി കാണാത്ത വീണയിൽ
വശ്യ വർണ്ണങ്ങൾ മീട്ടും മന്ദാനിലൻ
മഞ്ഞലക്കുളിരതിൻ താളമായി
കന്യകാമനമതിലോളമായി (സപ്തസ്വരങ്ങൾ..)

saptasvaraṅṅaḽ pāḍuṁ sitra padaṁgigaḽ
svapnaṅṅaḽ polalayumudyānaṁ
ratnaṅṅaḽ padicca pūmaccagaṁ pol vānaṁ
kalbanā keḽi kāṇuṁ sāyāhnaṁ (saptasvaraṅṅaḽ..)

mūnnu mukhaṅṅaḽ polĕ muttaṇivaḽḽiyil
muttamiṭṭulayunnū mūnnu pūkkaḽ
nammaḽĕ kaṇḍavar viḍarnnirikkāṁ
nammuḍĕ saṅgalbaṁ kavarnnirikkāṁ (saptasvaraṅṅaḽ..)

iṣṭa sakhikkāyi kāṇātta vīṇayil
vaśya varṇṇaṅṅaḽ mīṭṭuṁ mandānilan
maññalakkuḽiradin dāḽamāyi
kanyagāmanamadiloḽamāyi (saptasvaraṅṅaḽ..)