ചഞ്ചലാക്ഷീ..
ചഞ്ചലാക്ഷീ ഓഹോ ചഞ്ചലാക്ഷീ..
ചന്ദ്രകാന്ത മാല ചൂടും ചമ്പകാംഗീ..
ഹൃദയ സദന മധുര മദന സുമമധു തൂകുമോ നീ..
ചുണ്ടില്‍ മധുരം നിറയും മധുവോ സുധയോ
കണ്ണില്‍ ശരമോ മലരോ ആഹാ ഹാ ഹാ
സ്വപ്നദേവതേ നിന്‍ വിപഞ്ചിയില്‍
സ്വര്‍ഗ്ഗഗീതമാണോ..
തരുമോ നീ മല്‍സഖീ ഹൃദയത്തിന്‍ തേന്‍കനി
പൂന്തേന്‍ മഴ കുനുകുനെ കുനുകുനെ പൊഴിയൂ നീ..
വിണ്ണില്‍ കനകം ചൊരിയും കവിളോ ശശിയോ
മെയ്യില്‍ തളിരോ കുളിരോ..
പ്രേമശാരികേ നെഞ്ചിനുള്ളില്‍ നീ കൂടുകൂട്ടിയല്ലോ..
ഇനിയെന്നുമിങ്ങനെ ഇണയായ് നീ വാഴുമോ..
മണിനാദം കിലുകിലെ കിലുകിലെ ചൊരിയൂ നീ..