Sanyajala padam

ചഞ്ചല പദം
Year
Language

ചഞ്ചലപാദം
ഝഞ്ചലനാദം
നൃത്തപ്രകൃതിതന്‍
തങ്കച്ചിലമ്പൊലിമേളം

(ചഞ്ചല)

ഉഷസ്സിലുപവന-
ലതികകള്‍ മെയ്യില്‍
ഹരിതാഭരണം ചാര്‍ത്തുന്നു...
മഞ്ജുചന്ദ്രിക കവിളിണയില്‍
മഞ്ഞള്‍പ്രസാദം ചാര്‍ത്തുന്നു

(ചഞ്ചല)

സഗഗമ മധനികള്‍ സംഗീതധമനികള്‍
സ്വരകല്ലോലങ്ങള്‍ ഒഴുക്കുന്നു
സുകുമാരഭംഗികള്‍ സുഷമകളാല്‍
സുരചാരുതകള്‍ ചമയ്‌ക്കുന്നു

(ചഞ്ചല)

sañjalabādaṁ
jhañjalanādaṁ
nṛttaprakṛtidan
taṅgaccilambŏlimeḽaṁ

(sañjala)

uṣassilubavana-
ladigagaḽ mĕyyil
haridābharaṇaṁ sārttunnu...
mañjusandriga kaviḽiṇayil
maññaḽprasādaṁ sārttunnu

(sañjala)

sagagama madhanigaḽ saṁgīdadhamanigaḽ
svaragallolaṅṅaḽ ŏḻukkunnu
sugumārabhaṁgigaḽ suṣamagaḽāl
surasārudagaḽ samay‌kkunnu

(sañjala)