ചങ്ങാതിയറിഞ്ഞുവോ നേതാക്കള്‍ ഭരിക്കുമീ
നമ്മള്‍തന്‍ നാടിന്‍ഗതി...
ചങ്ങാതിയറിഞ്ഞുവോ നേതാക്കൾ മുടിക്കുമീ
നല്ലൊരു നാടിന്‍ മൊഴി ....
അഴിമതിയതോ...പലപല തരം
കടിപിടി കൈയേറ്റങ്ങളും..
മുഴുകുന്നു മരം കരയുന്നു വനം
പണക്കാര്‍ തീര്‍ക്കും നീതിയാല്‍
(ചങ്ങാതിയറിഞ്ഞുവോ...)
ജാതിമതങ്ങളെ കൂട്ടു പിടിക്കുന്നു
വോട്ടിന്നു വേണ്ടി മാത്രം
പല വേഷങ്ങള്‍ കെട്ടി വീണ്ടും...ആഹാ
ജാതിമതങ്ങളെ കൂട്ടു പിടിക്കുന്നു
വോട്ടിന്നു വേണ്ടി മാത്രം
പല വേഷങ്ങള്‍ കെട്ടി വീണ്ടും.
സരസനല്ലേ...രസികനല്ലേ
അറിയുകില്ലേ..നിനക്കിതെല്ലാം
ജനങ്ങള്‍ തന്‍ കണ്ണും കെട്ടി
ജനങ്ങള്‍ തന്‍ വായുംമൂടി
അക്രമങ്ങളെങ്ങും പൊട്ടുന്നൂ..
ജീവന്‍ തന്നെ...
അവരുടെ കൈയ്യില്‍ ആണല്ലോ.....
(ചങ്ങാതിയറിഞ്ഞുവോ...)
കണ്ണില്ലാതുള്ളോരെ കണ്ണുള്ളോര്‍ തല്ലുന്ന
കാഴ്ചകള്‍ കണ്ടില്ലേ നീ
നരവേട്ടകള്‍ കണ്ടില്ലേ നീ....ആ...
കണ്ണില്ലാതുള്ളോരെ കണ്ണുള്ളോര്‍ തല്ലുന്ന
കാഴ്ചകള്‍ കണ്ടില്ലേ നീ
നരവേട്ടകള്‍ കണ്ടില്ലേ നീ....
പളപളക്കും തങ്കമണീ
നിണമണിയും കന്നിമണീ
ജനങ്ങള്‍ തന്‍ കാലും കെട്ടി
ജനങ്ങള്‍ തന്‍ എല്ലും ഊരി
മീശപാതി പിഴുതെടുക്കുന്നു
ദൈവം പോലും...
അവരുടെ കൈയ്യില്‍ ആണല്ലോ..ഓ..ഓ...
(ചങ്ങാതിയറിഞ്ഞുവോ...)