Sangama mangala mandravumaayi

സംഗമ മംഗള മന്ത്രവുമായി
Year
Language

സംഗമ മംഗള മന്ത്രവുമായി
പൂവണിയും അനുരാഗം
അഞ്ജിത യൌവനകല്‍പ്പനയൊന്നില്‍
മുങ്ങിവരും അഭിലാഷം
എന്‍ ഹൃദന്തം ഒരു തടാകം
അതില്‍ നീരാടും ഒരു ഹംസം നീ

കാറ്റോലും തീരങ്ങള്‍ താലങ്ങള്‍ ഏന്തുന്നു
ചേക്കേറും മേഘങ്ങള്‍ വര്‍ണ്ണങ്ങള്‍ പെയ്യുന്നു
നീ വന്നു ചേരവേ നിന്‍ മൌനം മാറവേ
ഞാന്‍ നിന്നില്‍ ചാര്‍ത്തുന്നു എന്നാത്മഹാരം
എന്നുടെ ചിന്തയില്‍ മുത്തുകള്‍ വിതറിയതെങ്ങനെയെങ്ങനെയെങ്ങനെ നീ
നിന്നിലെ സ്പന്ദനം എന്നിലുണര്‍ത്തിയതെങ്ങനെയെങ്ങനെയെങ്ങനെ നീ
ഒരു വികാരം അതിന്‍ വിലാസം
ഒരു രോമാഞ്ചം അതിനാലസ്യം

നിന്‍ കണ്ണിന്നാഴത്തില്‍ മോഹങ്ങള്‍ താഴുന്നു
നിന്‍ നെഞ്ചിന്‍ താപത്തില്‍ ദാഹങ്ങള്‍ കൂടുന്നു
നീയെന്നെ പുല്‍കവെ നീയെന്നില്‍ പൂകവേ
ഞാന്‍ നിന്നില്‍ ചാര്‍ത്തുന്നു എന്‍ ജീവരാഗം
നിന്നുടെ ഇത്തിരി ലജ്ജയില്‍ വിടരുവതെന്നിനി എന്നിനിയെന്നിനി ഞാന്‍
നിന്നുടെ നിസ്തുല നിര്‍വൃതി അറിയുവതെന്നിനിയെന്നിനിയെന്നിനി ഞാന്‍
ഒരു വികാരം അതിന്‍ വിലാസം
ഒരു രോമാഞ്ചം അതിന്നാലസ്യം...

saṁgama maṁgaḽa mandravumāyi
pūvaṇiyuṁ anurāgaṁ
añjida yaൌvanagalppanayŏnnil
muṅṅivaruṁ abhilāṣaṁ
ĕn hṛdandaṁ ŏru taḍāgaṁ
adil nīrāḍuṁ ŏru haṁsaṁ nī

kāṭroluṁ tīraṅṅaḽ tālaṅṅaḽ endunnu
sekkeṟuṁ meghaṅṅaḽ varṇṇaṅṅaḽ pĕyyunnu
nī vannu serave nin maൌnaṁ māṟave
ñān ninnil sārttunnu ĕnnātmahāraṁ
ĕnnuḍĕ sindayil muttugaḽ vidaṟiyadĕṅṅanĕyĕṅṅanĕyĕṅṅanĕ nī
ninnilĕ spandanaṁ ĕnniluṇarttiyadĕṅṅanĕyĕṅṅanĕyĕṅṅanĕ nī
ŏru vigāraṁ adin vilāsaṁ
ŏru romāñjaṁ adinālasyaṁ

nin kaṇṇinnāḻattil mohaṅṅaḽ tāḻunnu
nin nĕñjin dābattil dāhaṅṅaḽ kūḍunnu
nīyĕnnĕ pulgavĕ nīyĕnnil pūgave
ñān ninnil sārttunnu ĕn jīvarāgaṁ
ninnuḍĕ ittiri lajjayil viḍaruvadĕnnini ĕnniniyĕnnini ñān
ninnuḍĕ nistula nirvṛti aṟiyuvadĕnniniyĕnniniyĕnnini ñān
ŏru vigāraṁ adin vilāsaṁ
ŏru romāñjaṁ adinnālasyaṁ...