Sangalppattinre sandana

സങ്കല്‍പ്പത്തിന്റെ ചന്ദന
Year
Language

സങ്കല്‍പ്പത്തിന്റെ ചന്ദനത്തൊട്ടില്‍
സംഗീതത്തിന്റെ ചാമരത്തൊട്ടില്‍
ചന്ദനത്തൊട്ടിലില്‍ ചാമരത്തൊട്ടിലില്‍
ചാരിക്കിടന്നാടാന്‍ വരുമുണ്ണി

വസന്തം വന്നൂ വിളിക്കും തങ്കം
വാര്‍തിങ്കള്‍ പോലേ ജനിക്കും
പാല്‍നുര ചുണ്ടത്തു പൂക്കും നല്ല
പനിനീരുകവിളില്‍ മണക്കും
ആരീരരാരോ രാരോ രാരോ
രാരീരരാരീരരാരോ രാരിരരാരിരാരാരോ

ഇരവും പകലായി മാറും പുത്തന്‍
ഈണങ്ങളീവീട്ടില്‍ നിറയും
ആക്കിളിക്കൊഞ്ചലില്‍ മുങ്ങും കാതും
കരളും കിനാവും നിനവും
ആരീരരാരോ രാരോ രാരോ
രാരീരരാരീരരാരോ രാരിരരാരിരാരാരോ

saṅgalppattinṟĕ sandanattŏṭṭil
saṁgīdattinṟĕ sāmarattŏṭṭil
sandanattŏṭṭilil sāmarattŏṭṭilil
sārikkiḍannāḍān varumuṇṇi

vasandaṁ vannū viḽikkuṁ taṅgaṁ
vārdiṅgaḽ pole janikkuṁ
pālnura suṇḍattu pūkkuṁ nalla
paninīrugaviḽil maṇakkuṁ
ārīrarāro rāro rāro
rārīrarārīrarāro rārirarārirārāro

iravuṁ pagalāyi māṟuṁ puttan
īṇaṅṅaḽīvīṭṭil niṟayuṁ
ākkiḽikkŏñjalil muṅṅuṁ kāduṁ
karaḽuṁ kināvuṁ ninavuṁ
ārīrarāro rāro rāro
rārīrarārīrarāro rārirarārirārāro