Sangalppa mandabattil

സങ്കൽപ്പ മണ്ഡപത്തിൽ
Year
Language

സങ്കല്പമണ്ഠപത്തില്‍ രംഗപൂജാനൃത്തമാടാന്‍
എന്‍കിനാക്കളെന്നുമെന്നും ഒരുങ്ങിയെത്തുന്നൂ-
ഒരുങ്ങിയെത്തുന്നൂ...
(സങ്കല്പമണ്ഠപത്തില്‍)

മഞ്ജുളമാം ഗാനത്തോടെ മഞ്ജീരനാദത്തോടെ
കന്യകമാര്‍ താലവുമായ് ഒരുങ്ങിയെത്തുന്നൂ
മഞ്ജുളമാം ഗാനത്തോടെ മഞ്ജീരനാദത്തോടെ
കന്യകമാര്‍ താലവുമായ് ഒരുങ്ങിയെത്തുന്നൂ
യവനിക ഉയരാതെ കരഘോഷം കേള്‍ക്കാതെ
കവിളത്തു കണ്ണീരുമായ് തിരിച്ചു പോകുന്നൂ
(സങ്കല്പമണ്ഠപത്തില്‍)

എന്റെ സ്വന്തം മനസ്സിലെ ഇന്ദ്രധനുസ്സെടുത്തു ഞാന്‍
സുന്ദരമാം ചിത്രജാലം എഴുതിവെയ്ക്കുന്നു
എന്റെ സ്വന്തം മനസ്സിലെ ഇന്ദ്രധനുസ്സെടുത്തു ഞാന്‍
സുന്ദരമാം ചിത്രജാലം എഴുതിവെയ്ക്കുന്നു
എന്റെ ചിത്രമന്ദിരത്തിന്‍ എണ്ണമറ്റ ചുമരുകളോ
കണ്ണീരിന്‍ പേമഴയില്‍ കുതിര്‍ന്നു വീഴുന്നു
(സങ്കല്പമണ്ഠപത്തില്‍)

saṅgalbamaṇḍhabattil raṁgabūjānṛttamāḍān
ĕnkinākkaḽĕnnumĕnnuṁ ŏruṅṅiyĕttunnū-
ŏruṅṅiyĕttunnū...
(saṅgalbamaṇḍhabattil)

mañjuḽamāṁ gānattoḍĕ mañjīranādattoḍĕ
kanyagamār tālavumāy ŏruṅṅiyĕttunnū
mañjuḽamāṁ gānattoḍĕ mañjīranādattoḍĕ
kanyagamār tālavumāy ŏruṅṅiyĕttunnū
yavaniga uyarādĕ karaghoṣaṁ keḽkkādĕ
kaviḽattu kaṇṇīrumāy tiriccu pogunnū
(saṅgalbamaṇḍhabattil)

ĕnṟĕ svandaṁ manassilĕ indradhanussĕḍuttu ñān
sundaramāṁ sitrajālaṁ ĕḻudivĕykkunnu
ĕnṟĕ svandaṁ manassilĕ indradhanussĕḍuttu ñān
sundaramāṁ sitrajālaṁ ĕḻudivĕykkunnu
ĕnṟĕ sitramandirattin ĕṇṇamaṭra sumarugaḽo
kaṇṇīrin pemaḻayil kudirnnu vīḻunnu
(saṅgalbamaṇḍhabattil)