Sangalbattin dangarathattil

സങ്കൽപത്തിൻ തങ്കരഥത്തിൽ
Year
Language

സങ്കൽപ്പത്തിൻ തങ്കരഥത്തിൽ
തമ്പുരാട്ടി എഴുന്നള്ളി
സംഗീതത്തിൻ നൂപുരനൗകയിൽ
സർവ്വാംഗസുന്ദരി എഴുന്നള്ളി

അനുഭൂതിത്തിരമാലകൾ തഴുകി
ആശാതീരം കുളിർ തൂകി
ആത്മാവിൻ നവനീതസുമങ്ങൾ
അനുരാഗത്തിൻ മണമേകി

ആ...

അംശുഗായികേ നിന്മിഴിയമ്പിൽ
അലരിതൾ പോൽ ഞാൻ അടരുന്നു
ആർദ്ര മനോഹരം നിൻ മധുരാധരം
ആലിലപോലെ വിറയ്ക്കുന്നു

ആ...

ഹിന്ദളരാഗം പാടും തെന്നലിൽ
മന്ദം മലരുകൾ മലരുന്നു
നിൻ പുളകോജ്ജ്വല ഗാനനിലാവിൽ
മന്ദാരവലതയായ്‌ ഞാൻ

saṅgalppattin daṅgarathattil
tamburāṭṭi ĕḻunnaḽḽi
saṁgīdattin nūburanaugayil
sarvvāṁgasundari ĕḻunnaḽḽi

anubhūdittiramālagaḽ taḻugi
āśādīraṁ kuḽir tūgi
ātmāvin navanīdasumaṅṅaḽ
anurāgattin maṇamegi

ā...

aṁśugāyige ninmiḻiyambil
alaridaḽ pol ñān aḍarunnu
ārdra manoharaṁ nin madhurādharaṁ
ālilabolĕ viṟaykkunnu

ā...

hindaḽarāgaṁ pāḍuṁ tĕnnalil
mandaṁ malarugaḽ malarunnu
nin puḽagojjvala gānanilāvil
mandāravaladayāy‌ ñān