Sandrotsavamaam

ചന്ദ്രോത്സവമാം
Year
Language

ചന്ദ്രോത്സവസമം വന്നു വീണ്ടും
നിന്‍ ഓര്‍മ്മകളുടെ മൌനം
വിതുമ്പും രജനികളില്‍
സഞ്ചാരികളുടെ ഗാനം
(ചന്ദ്രോത്സവ)

തൈക്കുളിര്‍ മാരുതനില്‍
താമര നൂലിന്‍ നിഴലില്‍
നീന്തി നടന്നു മേഘമുറങ്ങും
ചാരുതയണിയും നീള്‍മിഴിയിണയില്‍
പൊന്നരയന്നങ്ങള്‍
എന്നഭിലാഷങ്ങള്‍
(ചന്ദ്രോത്സവ)

ല ...ല ...ല ...

യൌവ്വനമാം ശ്രുതിയില്‍
നിന്നുയരും തേന്‍ കിളികള്‍
പല്ലവി തേടി പാറി നടന്നു
രണ്ടിതളുകളായ് പുഞ്ചിരി വിരിയും
ചുംബനമേലും നിന്‍
ചെന്ചൊടിതന്നോരം
(ചന്ദ്രോത്സവ)

sandrotsavasamaṁ vannu vīṇḍuṁ
nin ormmagaḽuḍĕ maൌnaṁ
vidumbuṁ rajanigaḽil
sañjārigaḽuḍĕ gānaṁ
(sandrotsava)

taikkuḽir mārudanil
tāmara nūlin niḻalil
nīndi naḍannu meghamuṟaṅṅuṁ
sārudayaṇiyuṁ nīḽmiḻiyiṇayil
pŏnnarayannaṅṅaḽ
ĕnnabhilāṣaṅṅaḽ
(sandrotsava)

la ...la ...la ...

yaൌvvanamāṁ śrudiyil
ninnuyaruṁ ten kiḽigaḽ
pallavi teḍi pāṟi naḍannu
raṇḍidaḽugaḽāy puñjiri viriyuṁ
suṁbanameluṁ nin
sĕncŏḍidannoraṁ
(sandrotsava)