Sandrodayattile

ചന്ദ്രോദയത്തിലെ
Work
Year
Language

ചന്ദ്രോദയത്തിലെ ചന്ദന മലയിലെ
സന്ധ്യാ മേഘമായ്‌ വന്നു ഞാന്‍
വന്നു ഞാന്‍ വന്നു ഞാന്‍

വിദ്യുല്ലതികകള്‍ നിന്‍ ചിത്രമെഴുതിയ
സ്വപ്നച്ചുമരിന്നരികില്‍
എല്ലാം മറന്നു നിന്‍ പൂമടിമെത്തയില്‍
എന്നും ഉറങ്ങുവാന്‍ വന്നു രാത്രിയില്‍
എന്നും ഉറങ്ങുവാന്‍ വന്നൂ ആ..ആ..(ചന്ദ്രോദയത്തിലെ)

യക്ഷിപ്രതിമകള്‍ കല്‍വിളക്കേന്തിയ
ചിത്രത്തൂണും ചാരി
നീഹാരാര്‍ദ്ര നിശാ മണ്ഡപത്തില്‍
നീയിരിക്കുന്നതു കണ്ടു കാമുകാ
നീയിരിക്കുന്നതു കണ്ടു ആ..ആ..ആ.. (ചന്ദ്രോദയതിലെ)

sandrodayattilĕ sandana malayilĕ
sandhyā meghamāy‌ vannu ñān
vannu ñān vannu ñān

vidyulladigagaḽ nin sitramĕḻudiya
svapnaccumarinnarigil
ĕllāṁ maṟannu nin pūmaḍimĕttayil
ĕnnuṁ uṟaṅṅuvān vannu rātriyil
ĕnnuṁ uṟaṅṅuvān vannū ā..ā..(sandrodayattilĕ)

yakṣipradimagaḽ kalviḽakkendiya
sitrattūṇuṁ sāri
nīhārārdra niśā maṇḍabattil
nīyirikkunnadu kaṇḍu kāmugā
nīyirikkunnadu kaṇḍu ā..ā..ā.. (sandrodayadilĕ)