Sandrigaccaarttinre

ചന്ദ്രികച്ചാർത്തിന്റെ
Year
Language

ആ...ആ...ആ......ലാലല ലാലല ലാലല...
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു.....വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു....
ഇന്ദുമുഖീ നിന്‍ ചഞ്ചലമിഴികളില്‍
ഇന്ദ്രനീലങ്ങള്‍ ഞാന്‍ കണ്ടൂ....
ഇന്നനുരാഗദീപ്‌തികള്‍ കണ്ടൂ...

പൂപോലെ മൃദുലമാം വിരലുകളെന്നിലെ
മോഹങ്ങള്‍ കിള്ളി വിടര്‍ത്തുമ്പോള്‍ ‍...
ആ ആ ആ ആ...ആ‍ആആആ.....ആ ആ....
പ്രേമത്തിന്‍ പൈങ്കിളി പാടാന്‍ വിതുമ്പുന്നു
അനുരാഗസുരഭില ഗാനം എന്റെ
അനുരാഗസുരഭില ഗാനം....
(ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം)‍

പുരികക്കൊടിയുടെ നീലക്കരിമ്പില്‍ നീ
പുഷ്പശരങ്ങള്‍ തൊടുക്കുമ്പോള്‍ ....
ആ ആ ആ ആ...ആ‍ആആആ...ആ ആ..
മനസ്സില്‍ നിറയുന്ന മധുരവികാരങ്ങള്‍
മന്മഥനൈവേദ്യമായി...തേനൂറും
മന്മഥനൈവേദ്യമായി...
(ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം)‍

ā...ā...ā......lālala lālala lālala...
sandrigaccārttinṟĕ sandaṁ viṇṇil
sandanaccāṟŏḻukkunnu.....viṇṇil
sandanaccāṟŏḻukkunnu....
indumukhī nin sañjalamiḻigaḽil
indranīlaṅṅaḽ ñān kaṇḍū....
innanurāgadīp‌tigaḽ kaṇḍū...

pūbolĕ mṛdulamāṁ viralugaḽĕnnilĕ
mohaṅṅaḽ kiḽḽi viḍarttumboḽ ...
ā ā ā ā...āāāā.....ā ā....
premattin paiṅgiḽi pāḍān vidumbunnu
anurāgasurabhila gānaṁ ĕnṟĕ
anurāgasurabhila gānaṁ....
(sandrigaccārttinṟĕ sandaṁ)

purigakkŏḍiyuḍĕ nīlakkarimbil nī
puṣpaśaraṅṅaḽ tŏḍukkumboḽ ....
ā ā ā ā...āāāā...ā ā..
manassil niṟayunna madhuravigāraṅṅaḽ
manmathanaivedyamāyi...tenūṟuṁ
manmathanaivedyamāyi...
(sandrigaccārttinṟĕ sandaṁ)