Sandrigaasarscidamaam

ചന്ദ്രികാചര്‍ച്ചിതമാം
Year
Language

ചന്ദ്രികാചര്‍ച്ചിതമാം രാത്രിയോടോ?
ചെമ്പകപ്പൂവനക്കുളിരിനോടോ?
ഏതിനോടേതിനോടുപമിക്കും ഞാന്‍ ? ‍
ഏഴഴകുള്ളോരു ലജ്ജയോടോ?

മന്മഥഗൃഹത്തിന്‍ മണിയറതുറക്കും
വെണ്മണിശില്‍പ്പത്തിനോടോ?
രഹസ്യാഭിലാഷങ്ങള്‍ മിഴികളാലറിയിക്കും
രവിവര്‍മ്മചിത്രത്തിനോടോ?
നീ പറയു നീലാംബുജമിഴി നീ പറയു
നീ പറയു!

സ്വപ്നനൃത്തത്തിനു യവനിക മാറ്റും
അപ്സരകന്യകയോടോ?
മധുവിധുദാഹത്തിന്‍ മലരുകള്‍ നേദിക്കും
മധുരാനുരാഗത്തിനോടോ?
നീ പറയു നീലാംബുജമിഴി നീ പറയു
നീ പറയു!

sandrigāsarscidamāṁ rātriyoḍo?
sĕmbagappūvanakkuḽirinoḍo?
edinoḍedinoḍubamikkuṁ ñān ?
eḻaḻaguḽḽoru lajjayoḍo?

manmathagṛhattin maṇiyaṟaduṟakkuṁ
vĕṇmaṇiśilppattinoḍo?
rahasyābhilāṣaṅṅaḽ miḻigaḽālaṟiyikkuṁ
ravivarmmasitrattinoḍo?
nī paṟayu nīlāṁbujamiḻi nī paṟayu
nī paṟayu!

svapnanṛttattinu yavaniga māṭruṁ
apsaraganyagayoḍo?
madhuvidhudāhattin malarugaḽ nedikkuṁ
madhurānurāgattinoḍo?
nī paṟayu nīlāṁbujamiḻi nī paṟayu
nī paṟayu!