Sandrigaaraavu polum

ചന്ദ്രികാരാവു പോലും
Year
Language

ചന്ദ്രികാരാവുപോലും ചന്ദനം പൂശിവന്നു
ചാമരങ്ങള്‍ വീശി വീശി തെന്നലിന്‍ കൈ കുഴഞ്ഞു
തെന്നലിന്‍ കൈ കുഴഞ്ഞു....
വെണ്ണിലാത്തോണിയേറി കാണുവാന്‍ ഞാന്‍ വരുമ്പോള്‍
കായലോളം കളിപറഞ്ഞു തുഴയുവാന്‍ ഞാന്‍ മറന്നു
പോരുവാന്‍ താമസിച്ചു... ചന്ദ്രികാരാവു പോലും...

കല്പനാജാലകം മെല്ലെ തുറന്നു ഞാന്‍
മുഗ്ദ്ധസൗന്ദര്യമേ നിന്നെ തിരഞ്ഞു ഞാന്‍
തൂലികത്തുമ്പിലെ തൂമന്ദഹാസമായ്
കസ്തൂരിമാനിലെ കസ്തൂരിയായി ഞാന്‍
കാവ്യബിംബംപോലെയെന്നും നിന്നിലില്ലേ
(ചന്ദ്രികാരാവ്)

എത്രനാളേകയായ് നിന്നോടു മിണ്ടുവാന്‍
നീ വരും വീഥിയില്‍ മിഴി നീട്ടി നിന്നു ഞാന്‍
ആ മൗനരാഗമെന്‍ കാവ്യാനുരാഗമായ്
ആ പ്രേമഭാവമെന്‍ ഭാവഗാനങ്ങളായ്
ഓമലേ നിന്നോര്‍മ്മപോലും സ്നേഹസാന്ദ്രം
(ചന്ദ്രികാരാവ്)

sandrigārāvuboluṁ sandanaṁ pūśivannu
sāmaraṅṅaḽ vīśi vīśi tĕnnalin kai kuḻaññu
tĕnnalin kai kuḻaññu....
vĕṇṇilāttoṇiyeṟi kāṇuvān ñān varumboḽ
kāyaloḽaṁ kaḽibaṟaññu tuḻayuvān ñān maṟannu
poruvān dāmasiccu... sandrigārāvu poluṁ...

kalbanājālagaṁ mĕllĕ tuṟannu ñān
mugddhasaundaryame ninnĕ tiraññu ñān
tūligattumbilĕ tūmandahāsamāy
kastūrimānilĕ kastūriyāyi ñān
kāvyabiṁbaṁpolĕyĕnnuṁ ninnilille
(sandrigārāv)

ĕtranāḽegayāy ninnoḍu miṇḍuvān
nī varuṁ vīthiyil miḻi nīṭṭi ninnu ñān
ā maunarāgamĕn kāvyānurāgamāy
ā premabhāvamĕn bhāvagānaṅṅaḽāy
omale ninnormmaboluṁ snehasāndraṁ
(sandrigārāv)