Sandralekha kinnari

ചന്ദ്രലേഖ കിന്നരി
Year
Language

ആ...ആ...
ചന്ദ്രലേഖ കിന്നരി തുന്നിയ നിൻ പുഞ്ചിരി
ചങ്ങമ്പുഴക്കവിത പോലെ
രംഭ തോൽക്കും നിൻ രൂപം
രവിവർമ്മ എഴുതിയ ശകുന്തളാചിത്രം പോലെ

ആ...ആ...
ശൃംഗാര ചന്ദനക്കുളിർ താവും നിൻ ദേഹം
ശ്രീകോവിൽ ശിൽപം പോലെ
ആരോമലേ നിന്റെ അനുരാഗത്തേന്മൊഴികൾ
ആനന്ദഭൈരവി പോലെ (2) (ചന്ദ്രലേഖ)

ആ...ആ...
തളിരാർന്ന പാദങ്ങൾ താളത്തിൽ നീങ്ങുമ്പോൾ
അരയന്ന നടനം പോലെ
തെളിവാർന്ന കണ്ണുകൾ ദാഹത്താൽ വിടരുമ്പോൾ
ആകാശ ഹൃദയം കാണാം (2) (ചന്ദ്രലേഖ)

ā...ā...
sandralekha kinnari tunniya nin puñjiri
saṅṅambuḻakkavida polĕ
raṁbha tolkkuṁ nin rūbaṁ
ravivarmma ĕḻudiya śagundaḽāsitraṁ polĕ

ā...ā...
śṛṁgāra sandanakkuḽir tāvuṁ nin dehaṁ
śrīgovil śilbaṁ polĕ
āromale ninṟĕ anurāgattenmŏḻigaḽ
ānandabhairavi polĕ (2) (sandralekha)

ā...ā...
taḽirārnna pādaṅṅaḽ tāḽattil nīṅṅumboḽ
arayanna naḍanaṁ polĕ
tĕḽivārnna kaṇṇugaḽ dāhattāl viḍarumboḽ
āgāśa hṛdayaṁ kāṇāṁ (2) (sandralekha)