Sandrakkalaadharanu

ചന്ദ്രക്കലാധരനു
Year
Language

ചന്ദ്രക്കലാധരനു കണ്‍കുളിര്‍ക്കാന്‍ ദേവി
പന്തടിച്ചാടുന്നു ചാഞ്ചാടുന്നു ചാഞ്ചാടുന്നു
ചഞ്ചലചരണത്തില്‍ ചിലങ്കകള്‍ കിലുങ്ങി
കൊഞ്ചുംതരിവളകള്‍ താളത്തില്‍ കുലുങ്ങി
താളത്തില്‍ കുലുങ്ങി

പര്‍വതനന്ദിനിയിന്നിവള്‍ക്കകമ്പടി
ഉര്‍വ്വശിമേനക സുന്ദരിമാര്‍
രംഭതിലോത്തമ നര്‍ത്തകിമാര്‍
മദനന്‍ മീട്ടുന്നു മണിവീണ
നന്ദികേശന്‍ മൃദംഗം മുഴക്കുന്നു
തധിമി തധിമി തധിമി തധിമി തോം
ചന്ദ്രക്കലാധരനു..........

മാനസസരസ്സിന്റെ കരയിലുലഞ്ഞാടും
മാലേയസുരഭില മലര്‍വനിയില്‍
ചന്ദ്രകിരണങ്ങള്‍ ചാമരം വീശുമ്പോള്‍
ബന്ധുരനര്‍ത്തനം തുടരൂ നീ
തുടരൂ നീ.........
ചന്ദ്രക്കലാധരനു........

sandrakkalādharanu kaṇguḽirkkān devi
pandaḍiccāḍunnu sāñjāḍunnu sāñjāḍunnu
sañjalasaraṇattil silaṅgagaḽ kiluṅṅi
kŏñjuṁtarivaḽagaḽ tāḽattil kuluṅṅi
tāḽattil kuluṅṅi

parvadanandiniyinnivaḽkkagambaḍi
urvvaśimenaga sundarimār
raṁbhadilottama narttagimār
madanan mīṭṭunnu maṇivīṇa
nandigeśan mṛdaṁgaṁ muḻakkunnu
tadhimi tadhimi tadhimi tadhimi toṁ
sandrakkalādharanu..........

mānasasarassinṟĕ karayilulaññāḍuṁ
māleyasurabhila malarvaniyil
sandragiraṇaṅṅaḽ sāmaraṁ vīśumboḽ
bandhuranarttanaṁ tuḍarū nī
tuḍarū nī.........
sandrakkalādharanu........