ചന്ദ്രകിരണതരംഗിണിയൊഴുകി
സാന്ദ്രനീലനിശീഥിനിയൊരുങ്ങി
കേളീശയനമൊരുക്കുക വേഗം
കോമളാംഗികളേ.....
(ചന്ദ്രകിരണതരംഗിണി......)
ചന്ദ്രകിരണതരംഗിണിയൊഴുകി..
അന്തഃപുരത്തിലെ സ്വര്‍ണ്ണവിളക്കുകള്‍
എന്തിനുറക്കമിളയ്ക്കുന്നു
നീരദ ദള നീരാളച്ചുളിവുകള്‍
നിര്‍വൃതിയറിയാതുഴറുന്നു...
മണിദീപങ്ങള്‍ മയങ്ങട്ടേ
മദനരശ്മികള്‍ മലരട്ടേ....
ചന്ദ്രകിരണതരംഗിണിയൊഴുകി
സാന്ദ്രനീലനിശീഥിനിയൊരുങ്ങി
കേളീശയനമൊരുക്കുക വേഗം
കോമളാംഗികളേ.....
ചന്ദ്രകിരണതരംഗിണിയൊഴുകി..
അന്തഃരംഗത്തിലെ ശൃംഗാരകുങ്കുമം
അമ്പിളിക്കവിള്‍ത്തട്ടില്‍ ചിതറുന്നു...
മാദക മധുകണജാലം ചൊടിയില്‍
മാസ്മര കവനങ്ങളാകുന്നു..
മധുരചിന്തകള്‍ ഉതിരട്ടേ..
മറ്റൊരു മന്മഥന്‍ ജയിക്കട്ടേ...
ചന്ദ്രകിരണതരംഗിണിയൊഴുകി
സാന്ദ്രനീലനിശീഥിനിയൊരുങ്ങി
കേളീശയനമൊരുക്കുക വേഗം
കോമളാംഗികളേ.....
ചന്ദ്രകിരണതരംഗിണിയൊഴുകി..
sandragiraṇadaraṁgiṇiyŏḻugi
sāndranīlaniśīthiniyŏruṅṅi
keḽīśayanamŏrukkuga vegaṁ
komaḽāṁgigaḽe.....
(sandragiraṇadaraṁgiṇi......)
sandragiraṇadaraṁgiṇiyŏḻugi..
andaḥpurattilĕ svarṇṇaviḽakkugaḽ
ĕndinuṟakkamiḽaykkunnu
nīrada daḽa nīrāḽaccuḽivugaḽ
nirvṛtiyaṟiyāduḻaṟunnu...
maṇidībaṅṅaḽ mayaṅṅaṭṭe
madanaraśmigaḽ malaraṭṭe....
sandragiraṇadaraṁgiṇiyŏḻugi
sāndranīlaniśīthiniyŏruṅṅi
keḽīśayanamŏrukkuga vegaṁ
komaḽāṁgigaḽe.....
sandragiraṇadaraṁgiṇiyŏḻugi..
andaḥraṁgattilĕ śṛṁgāraguṅgumaṁ
ambiḽikkaviḽttaṭṭil sidaṟunnu...
mādaga madhugaṇajālaṁ sŏḍiyil
māsmara kavanaṅṅaḽāgunnu..
madhurasindagaḽ udiraṭṭe..
maṭrŏru manmathan jayikkaṭṭe...
sandragiraṇadaraṁgiṇiyŏḻugi
sāndranīlaniśīthiniyŏruṅṅi
keḽīśayanamŏrukkuga vegaṁ
komaḽāṁgigaḽe.....
sandragiraṇadaraṁgiṇiyŏḻugi..